ഗാന്ധി ജയന്തി ദിനാചരണം: വിദ്യാര്‍ഥികള്‍ക്ക് പെയ്ന്റിങ് മത്സരം


Ad
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ പെയിന്റിങ് മത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗം, കോളേജ് വിഭാഗം എന്നിങ്ങനെ രണ്ട് തലങ്ങളിലായാണ് മത്സരം. മികച്ച സൃഷ്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ വിശദാംശങ്ങള്‍ക്കായി diowayanad2@gmail.com വിലാസത്തിലേക്ക് പേരും മൊബൈല്‍ നമ്പറും അയയ്ക്കണം. വിശദവിവരങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ലിങ്കും ഇ-മെയില്‍ വഴി ലഭിക്കും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *