സമര സഹായ സമിതി രൂപീകരിച്ചു

തൃശൂര്‍ ആസ്ഥാനമായ സി എസ് ബി ബാങ്കില്‍ മാസങ്ങളായി നടന്നുവരുന്ന സമരത്തിന് ജില്ലാ തല സമര സഹായ സമതി രൂപീകരിച്ചു ഒക്ടോബര്‍ മാസം 20, 21, 22 തിയ്യതികളില്‍ രാജ്യവ്യാപകമായി സി. എസ്. ബീ ബാങ്കിലെ ഓഫീസര്‍മാരും ജീവനക്കാരും പണിമുടക്ക് നടത്തുകയാണ്. വിദേശ മുതലാളിയുടെ ജനവിരുദ്ധ ബാങ്കിംഗ് നയം തിരുത്തുക. വ്യവസായതല വേതന കരാര്‍ നടപ്പിലാക്കുക, ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടത്തുന്ന പണിമുടക്കിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌കൊണ്ട് 22ആം തിയ്യതി സംസ്ഥാന വ്യാപകമായി ബാങ്കിംഗ് മേഖലയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്കും.പ്രസ്തുത പണിമുടക്ക് വിജയിപ്പിക്കുന്നതിനു വേണ്ടി വിവിധ ട്രേഡ് യൂണിയനുകളെ സംഘടിച്ച്‌കൊണ്ട് കല്‍പറ്റയില്‍ ചേര്‍ന്ന ഉഫ്ബ് യോഗം AKBEFജില്ലാ ചെയര്‍മാന്‍ T V മുരളി ഉല്‍ഘാടനം ചെയ്തു. INTUCജില്ലാ സെക്രെട്ടറി പി.പിആലി രക്ഷധികാരിയായും , C ITU ജില്ലാ സെക്രെട്ടറി K സുഗതന്‍ ജനറല്‍ കണ്‍വീനര്‍ ആയും സിപിഐ ജില്ലാ സെക്രട്ടറി മൂര്‍ത്തി ചെയര്‍മാന്‍ ആയും ,AITUC ലോക്കല്‍ കമ്മറ്റി സെക്രെട്ടറി V ദിനേശ് കുമാര്‍ , കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ T .മണി, സി മൊയ്ദീന്‍ കുട്ടി (STU) വൈസ് ചെയര്‍മാന്‍ മാരായും തിരഞ്ഞെടുത്തു.അജയ് കുമാര്‍ K മാത്യൂസ് KV , സ്‌നേഹ മേരി ജോസ്, പ്രദീപ് കുമാര്‍ പി റെസല്‍ പി, ജോയ് പി ജെ, ബാലകൃഷ്ണന്‍ പി എന്നിവര്‍ സംസാരിച്ചു.



Leave a Reply