പരിസ്ഥിതി പ്രശ്‌നോത്തരി: വിജയികളെ പ്രഖ്യാപിച്ചു

കൽപ്പറ്റ: വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷന്‍ ജില്ലയിലെ എല്‍.പി, യു.പി, എച്ച്.എസ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനായി നടത്തിയ പരിസ്ഥിതി പ്രശ്‌നോത്തരിയുടെ വിജയികളെ പ്രഖ്യാപിച്ചു. എല്‍.പി വിഭാഗത്തില്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂളിലെ സ്വാതി ദര്‍ശ് ഒന്നാം സ്ഥാനവും, മൂലങ്കാവ് ജി.എച്ച്.എസ്.എസിലെ സി.ബി. വൈഗ രണ്ടാം സ്ഥാനവും, മൂലങ്കാവ് ജി.എച്ച്.എസ്.എസിലെ ബ്ലസ്സിന്‍ എല്‍ദോ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ മാനന്തവാടി ജി.യു.പിയിലെ എസ്. നിരഞ്ജന്‍ ഒന്നാം സ്ഥാനവും, തോല്‍പ്പെട്ടി ജി.എച്ച്.എസിലെ പി.എം. അയന രണ്ടാം സ്ഥാനവും, മാനന്തവാടി ജി.യു.പി.എസിലെ എം. ശിവദര്‍ശ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആനപ്പാറ ജി.എച്ച്.എസ്.എസിലെ കെ.കെ. ലുബ്‌ന ഒന്നാം സ്ഥാനവും, തൃശ്ശിലേരി ജി.എച്ച്.എസ്.എസിലെ അഭിരാം എ. കൃഷ്ണ രണ്ടാം സ്ഥാനവും, വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിലെ ശ്രീലക്ഷ്മി സുരേഷ് മൂന്നാം സ്ഥാനവും നേടി.



Leave a Reply