May 9, 2024

വേട്ടക്കായി മുത്തങ്ങ വനത്തില്‍ തോക്കുമായി പ്രവേശിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

0
Collagemaker 20211024 1131454062.jpg
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങ വനത്തില്‍ വേട്ടക്കായി നാടന്‍ തോക്കുമായി പ്രവേശിച്ച പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്റ് ചെയ്തു. എരുമാട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജു (43)വിനെയാണ് നീലഗിരി എസ് പി ആശിഷ് റാവത്ത് സസ്‌പെന്റ് ചെയ്തത്. തോക്കുമായി വനത്തില്‍ പ്രവേശിപ്പിച്ച സിജുവിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞത് കേരള വനം വകുപ്പ് കണ്ടെത്തിയിരുന്നു. പിന്നീട് മാവോയിസ്റ്റാകാമെന്ന നിഗമനത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്ക് ഒടുവിലാണ് ആളെ തിരിച്ചറിയുന്നത്. കുറച്ച് ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും നാടന്‍ തോക്കുമായി മുത്തങ്ങയിലെ വനമേഖലയില്‍ പ്രവേശിച്ചത്. വയനാട് വന്യജീവി സങ്കേതത്തിലെ ഭൂമട്ടം വനപാലകരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ആളെ തിരിച്ചറിയുന്നതിനായി നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഗൂഡല്ലൂര്‍ പോലീസിന് കൈമാറിയത്. പിന്നീടാണ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യം തമിഴ്‌നാട് ധര്‍മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ കോണ്‍സ്റ്റബിളുമായ സിജുവിന്റേതാണെന്ന് വ്യക്തമാകുന്നത്. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം സിജുവിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *