May 21, 2024

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

0
Img 20220125 083209.jpg
മാനന്തവാടി:   2022-23 വർഷത്തെ വാർഷിക പദ്ധതി അംഗീകരിക്കുന്നതിനു വേണ്ടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈനായും, നേരിട്ടുമായാണ് യോഗത്തിൽ പങ്കെടുത്തത്.
 ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ എം.എൽ.എ. ഒ.ആർ.കേളു സെമിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷം വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.വി.ബാലകൃഷ്ണൻ(തിരുനെല്ലി)സുധി രാധാകൃഷ്ണൻ (വെള്ളമുണ്ട) എൽസി ജോയ് ( തവിഞ്ഞാൽ ) അംബിക ഷാജി (തൊണ്ടർനാട് ) ,ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.വി വിജോൾ,പികല്യാണി,ജോയ്സി ഷാജു,അംഗങ്ങളായ പി.ചന്ദ്രൻ,പി.കെ.അമീൻ,ഇന്ദിരാ പ്രേമചന്ദ്രൻ,അസീസ് വാളാട്,ബി.എം വിമല,രമ്യ താരേഷ്,വി.ബാലൻ,സൽമാ കാസ്മി,ഇംപ്ലിമെൻറിങ്ങ് ഓഫീസർമാരയ ഡോ:ഉമേഷ്,ഡോ:സാവൻ സാറ,നിഷാദ്,ആസൂത്രണ സമിതി അംഗങ്ങളായ കെ.സുഗതൻമാസ്റ്റർ,പി.ജെ.ആൻറണി,എന്നിവർ പ്രസംഗിച്ചു.
 ആസൂത്രണ സമിതി വൈസ് ചെയർമാൻ വി.പി.ബാലചന്ദ്രൻ പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി സ്വാഗതവും സെക്രട്ടറി എംകെ ജയൻ നന്ദിയും പറഞ്ഞും
സംസ്ഥാന കേന്ദ്രാവിഷ്കൃത വിഹിതമായി അടുത്ത സാമ്പത്തിക വർഷം പതിനൊന്ന് കോടി രൂപയാണ് ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുന്നത്. 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണനയാണ് നൽകിയിരിക്കുന്നത് കഴിഞ്ഞ വർഷം ആരംഭിച്ച കനിവ് (സഞ്ചരിക്കുന്ന ആതുരാലയം സെക്കണ്ടറി പാലിയേറ്റിവ് സിഎച്ച്.സികളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തൽ അംബേദ്കർ കാൻസർ സെൻ്ററിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തൽ എന്നിവയ്ക്ക് പുറമെ ബ്ലോക്ക് തലത്തിൽ ആയുർവേദ ചികിത്സയും നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് മൊബൈൽ സർവീസ് തുടങ്ങാനും പദ്ധതി വിഭാവനം ചെയ്യുന്നു.
പട്ടികജാതി/പട്ടികവർഗ മേഖലയിൽ ഭവന നിർമ്മാണം കുടിവെള്ളം എത്തിക്കൽ, വിദ്യാർത്ഥികൾക്കുള്ള പ0നസഹായം എന്നിവ ഉൾപ്പെടുന്നു. 
കാർഷിക മേഖലയിൽ നെൽകർഷകർക്കും, ക്ഷീര കർഷകർക്കും ഉൽപാദന ബോണസ് നൽകും. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ജലസേചനം, മാലിന്യ നിർമാർജനം എന്നിവ ഉൾപ്പെടുന്നു.
സാംസ്കാരിക മേഖലയിൽ ഒരു നൂതനപദ്ധതി അടുത്ത വർഷം നടപ്പാക്കും വിജ്ഞാന സമൂഹം സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാർ യജ്ഞത്തിന് അടിസ്ഥാനമൊരുക്കുന്നതിന് ഡിജിറ്റൽ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി വായനശാലകളെ വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ സ്ത്രീകരിക്കും അഭ്യസ്ത വിദ്യരെ നൈപുണി പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി പുറം തൊഴിൽ വിപണിയുമായി ബന്ധപ്പെടാനുള്ള ഗ്രാമീണ ഐ ടി കേന്ദ്രമായി വായന ശാലകളെ മാറ്റിയെടുക്കും' ലൈബ്രറി കൗൺസിൽ നിർദ്ദേശിക്കുന്ന ഒരു ഗ്രാമ പഞ്ചായത്തിലാണ് അടുത്ത വർഷം നടപ്പാക്കുക. വായനശാല കളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ ഗ്രാമപഞ്ചായത്തുകളുടെ സഹകരണം തേടും. ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കി കഴിവ് എല്ലാവർക്കും നേടാൻ സഹായിക്കുക എന്ന വിശാല ലക്ഷ്യമാണ് ഈ പ്രോജക്ടിലൂടെ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *