April 30, 2024

കേരള സംഗീത കലാക്ഷേത്രം വിജയദശമി നാളിൽ സംഗീതാർച്ചന നടത്തും.

0
Img 20191005 Wa0130.jpg
കൽപ്പറ്റ:
കേരള സംഗീത കലാക്ഷേത്രം കലാക്ഷേത്ര അംഗണത്തിൽ വിജയദശമി നാളിൽ സംഗീതാർച്ചന നടത്തുമെന്ന് ഭാരവാഹികൾ  വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വയനാട്ടിലെ ആദ്യത്തെ സംഗീത വിദ്യാലയമായ കേരളസംഗീത കലാക്ഷേത്രം ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ്  സംഗീതാർച്ചന നടത്തുന്നത്. സംഗീത  വിദ്യാരംഭം കലാക്ഷേത്രയുടെ ശാഖകളായ ബത്തേരി,   മീനങ്ങാടി, മാനന്തവാടി, എന്നീ  ശാഖകൾ  സംയുക്തമായിട്ടായിരിക്കും സംഗീതാർച്ചന  നടത്തുക. ഒക്ടോബർ 8 ചൊവ്വാഴ്ച നടക്കുന്ന വിജയദശമി നാളിൽ കൽപ്പറ്റ കേരള സംഗീത കലാക്ഷേത്ര അങ്കണത്തിൽ  ആരംഭിക്കുന്ന സംഗീതാർച്ചനയിൽ  ഇരുനൂറിൽപ്പരം സംഗീത വിദ്യാർത്ഥികൾ പങ്കെടുക്കും. വിവിധ ഗ്രൂപ്പുകളായി ആലപിക്കുന്ന സംഗീതാർച്ചനയ്ക്ക്   കലാക്ഷേത്ര പ്രിൻസിപ്പൾ കലാദർപ്പണം  റോസ് ഹാൻസ് നേതൃത്വം  നൽകും.  കൂടാതെ സീനിയർ  വിദ്യാർത്ഥികൾക്കുള്ള  സംഗീത അർച്ചനയും ഉണ്ടായിരിക്കും. അന്നേദിവസം പുതുതായി സംഗീത പഠനത്തിനു തുടക്കം കുറിക്കുന്ന  വിദ്യാരംഭത്തിനുള്ള അവസരം കൂടി ലഭിക്കുന്നതാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ റോസ് ഹാൻസ്, സെക്രട്ടറി ശശിധരൻ എന്നിവർ  അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *