April 30, 2024

തൊഴിൽ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കണം – യു ഡി എഫ് ട്രേഡ് യൂണിയൻ ഫെഡറേഷൻ

0
01.jpg
 
കൽപ്പറ്റ: വയനാട് ജില്ലയിലെ തൊഴിൽ മേഖലകളിലെ സ്തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 7ന് ചൊവ്വാഴ്ച ജില്ലാ കലക്ടറേറ്റിലേക്ക് മാർച്ച് നടത്താൻ യു ഡി എഫ് ട്രേഡ് യൂണിയൻ ഫെഡറേഷൻ (യു ഡിടിഎഫ്)ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.വയനാട്ടിൽ അടഞ്ഞുകിടക്കുന്ന ക്വാറികൾ തുടർന്ന് പ്രവർത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുക, തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി ദിവസവും വേതനവും വർദ്ധിപ്പിക്കുക, മോട്ടോർ തൊഴിലാളികളെ പീഡിപ്പിക്കുന്ന ആർ ടി ഒ, പോലീസ് ഉദ്യോഗസ്ഥൻമ്മാരുടെ പീഡനം അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി, മെഡിക്കൽ ആനുകൂല്യങ്ങൾ കാര്യക്ഷമമാക്കുക, ചുമട്ട് തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, പൊതുമേഖല സ്ഥാപനങ്ങൾ സംരക്ഷിക്കുക, കാർഷിക മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുക, പ്രളയബാധിതർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, പുനരധിവാസം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ച് സംഘടിപ്പിക്കുന്നത്. യു ഡിടിഎഫ് വയനാട് ജില്ലാ രൂപീകരണ യോഗം ഐൻ ടി യു സി സംസ്ഥാന സെക്രട്ടറി ഷാജു തോമസ് ഉദ്ഘാടനം ചെയ്തു.എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി സി.മൊയ്തീൻ കുട്ടി അധ്യക്ഷത വഹിച്ചു.ല്ലാ പ്രസിഡന്റ് പി.പി. ആലി, പി.വി.കുഞ്ഞിമുഹമ്മദ്, ഉമ്മർ കുണ്ടാട്ടിൽ, സി.കുഞ്ഞബ്ദുള്ള, സി.മുഹമ്മദ് ഇസ്മായിൽ, ടി.വി.രഘു, ഗിരീഷ് കൽപ്പറ്റ, അബു ഗൂഡലായി, ജോസ് പടിഞ്ഞാറത്തറ, സി.എ.ഗോപി, സാലി റാട്ടക്കൊല്ലി, മോഹൻദാസ് കോട്ടക്കൊല്ലി, കെ.ടി.സുബൈർ ,ഇ.ബഷീർ എന്നിവർ പ്രസംഗിച്ചു.മാർച്ച് 12ന് കൽപ്പറ്റയിലും 13 ന് ബത്തേരിയിലും 14 ന് മാനന്തവാടിയിലും താലൂക്ക് കൺവൻഷനുകൾ നടത്താൻ തീരുമാനിച്ചു. പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.പി.പി. ആലി(ജില്ലാ ചെയർമാൻ), സി.മൊയ്തീൻ കുട്ടി (ജനറൽ കൺവീനർ), ടി.എ.രഘു (വൈസ് ചെയർമാൻ), സി. കുഞ്ഞബ്ദുള്ള, സി.എ.ഗോപി(ജോ.കൺവീനർമാർ). താലൂക്ക് ഭാരവാഹികളായി മാനന്തവാടിയിൽ സി. കുഞ്ഞബ്ദുള്ള (ചെയർമാൻ), ടി.എ.റെജി(ജനറൽ കൺവീനർ), ബത്തേരിയിൽ ഉമ്മർകുണ്ടാട്ടിൽ (ചെയർമാൻ), മാടക്കര അബ്ദുള്ള (ജനറൽ കൺവീനർ), കൽപ്പറ്റയിൽ പി.വി.കുഞ്ഞുമുഹമ്മദ് (ചെയർമാൻ), മോഹൻദാസ് കോട്ടക്കൊല്ലി (വൈസ് ചെയർമാൻ) ,ഗിരീഷ് കൽപ്പറ്റ (ജനറൽ കൺവീനർ), അബു ഗൂഡലായി (ജോ. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *