April 30, 2024

സി.ബി.ഐ. അന്വേഷിക്കുന്ന മുത്തങ്ങ കേസിന്റെ വിചാരണ കൽപ്പറ്റ കോടതിയിൽ തുടങ്ങി.

0
 കല്‍പ്പറ്റ: മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരത്തിനിടെ 2003 ഫെബ്രുവരി 19നുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന്‍ വിനോദ് കൊല്ലപ്പെട്ട കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. 
മുന്‍ കല്‍പ്പറ്റ ഡി.വൈ.എസ്.പിയും സംഭവസമയത്ത് സ്ഥലത്ത് ഡ്യുട്ടിലുണ്ടായിരിക്കുകയും ചെയ്ത കെ. ഉണ്ണിയെ ഇന്നലെ വിസ്തരിച്ചു. കെ. ഉണ്ണിയാണ് പ്രോസിക്യുഷന്‍ ഭാഗത്തെ പ്രധാന സാക്ഷി. ഇന്നും കെ. ഉണ്ണിയെ വിസ്തരിക്കും. കെ. ഉണ്ണി എസ്.പിയായാണ് വിരമിച്ചത്.
 ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍ അടക്കമുള്ള 57 പേരാണ് കേസിലെ പ്രതികള്‍. സമരത്തിന് നേതൃത്വം കൊടുത്ത ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു കൊലക്കേസില്‍ പ്രതിയല്ല. സി.ബി.ഐ. അന്വേഷിച്ച കേസുകളുടെ വിചാരണ സാധാരണയായി സി.ബി.ഐ. കോടതിയിലാണ് നടക്കാറുള്ളത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ കേസ് കല്‍പ്പറ്റ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ആദിവാസി ഗോത്രമഹാസഭ നല്‍കിയ അപേക്ഷ പരിഗണിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രണ്ട് കേസുകളാണ് കല്‍പ്പറ്റക്ക് മാറ്റിയത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ടി.എം. റഷീദാണ് ഹാജരാകുന്നത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *