April 29, 2024

ലഹരിക്കെതിരെ സ്കിറ്റ് മത്സരം: അവസാന തിയതി ഡിസംബർ 31

0
ആരോഗ്യകേരളം വയനാട് സംഘടിപ്പിക്കുന്ന സ്കിറ്റ് മത്സരത്തിലേക്ക് രജിസ്ട്രേഷൻ ചെയ്യേണ്ട  അവസാന തീയതി ഡിസംബർ 31 ലേക്ക് നീട്ടിയിരിക്കുന്നു.
വീ ഫോർ ഹെൽത്തി വയനാടിന്റെ ഭാഗമായി ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹ്യ പ്രശ്നങ്ങൾ അടിസ്ഥാനമാക്കി കൊണ്ട് ആരോഗ്യകേരളം വയനാട് സംഘടിപ്പിക്കുന്ന ദൃശ്യ 2018 സ്കിറ്റ് മത്സരം. 
വിജയികളാവുന്നവർക്ക് 10000/ 5000/ 3000 രൂപ സമ്മാനം
സ്കിറ്റ് – മാനദണ്ഡങ്ങൾ
 (1) സ്കിറ്റിന്റെ പ്രമേയം ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ-സാമൂഹ്യ പ്രശ്നങ്ങൾ പ്രതിപാദിക്കുന്നതാവണം   
(2) സ്കിറ്റ് പരിപൂർണാർഥത്തിൽ പുതുമയുള്ളതായിരിക്കണം. മറ്റു കലാസൃഷ്ടികളുടെ പകർപ്പുകളായിരിക്കാൻ പാടില്ല. 
(3) ദൃശ്യ 2018 നു വേണ്ടി നിർമ്മിച്ചതായിരിക്കണം. ഈ നോട്ടീസിൻ്റെ ഡേറ്റിനു മുൻപു നിർമ്മിച്ചതോ മറ്റിടങ്ങളിൽ പ്രദർശിപ്പിച്ചതോ ആയ സ്കിറ്റുകൾ സ്വീകരിക്കുന്നതല്ല.
(4) പശ്ചാത്തല സംഗീതം അനുവദനീയമാണ്. 
(5) പ്രൊജക്റ്ററുകൾ ഉപയോഗിച്ചുള്ള വിഷ്വൽ ഇഫക്റ്റുകൾ അനുവദനീയമല്ല.  
 
(6) സ്കിറ്റിൻ്റെ അനുവദനീയമായ പരമാവധി ദൈർഘ്യം 10 മിനിറ്റ് ആണ്.
(7) 7-10 വരെ ആളുകളാണ് ഒരു ടീമിൽ ഉണ്ടായിരിക്കേണ്ടത്. 
(8) അഭിനയം സംവിധാനം തുടങ്ങി സമസ്തമേഖലകളും വിദ്യാർഥികൾ സ്വയം ചെയ്യുന്നതായിരിക്കണം.
(9) സ്റ്റേജും സൗണ്ട് സിസ്റ്റവും മാത്രമായിരിക്കും സംഘാടകർ നൽകുന്നത്. ആവശ്യമുള്ള മറ്റു സംവിധാനങ്ങൾ ടീമുകൾ സ്വയം കൊണ്ടുവരേണ്ടതാണ്.
(10) ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 കോളേജുകൾക്ക് അവസരം ലഭിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി ഡിസംബർ 31
(11) വിജയിക്കുന്ന കോളേജിന് അവിടെ വച്ചു തന്നെ സമ്മാനം വിതരണം ചെയ്യുന്നതുമായിരിക്കും.
രജിസ്റ്റർ ചെയ്യാൻ വിളിക്കൂ
09746 888 180
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *