April 29, 2024

തൊഴിലുറപ്പ് ഃ പദ്ധതികള്‍ സംയോജിപ്പിക്കും

0
പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും ജീവനോപാധികള്‍ മെച്ചപ്പെടുത്തുന്നതിനും മഹാഗാന്ധി ദേശീയ ഗ്രാമീണ
തൊഴിലുറപ്പ് പദ്ധതി മറ്റ് വകുപ്പുകളുടെ വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് നടപ്പിലാക്കും.
തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ എ ആര്‍
അജയകുമാറിന്റെ അധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ ഭവനില്‍ ചേര്‍ന്ന തൊഴിലുറപ്പ്
പദ്ധതി അവലോകനയോഗത്തിലാണ് തീരുമാനം. കൃഷി വകുപ്പ്, മൃഗ സംരക്ഷണം, ഫിഷറീസ്, വനം, സാമൂഹ്യനീതി, ജലവിഭവം തുടങ്ങിയ വകുപ്പുകള്‍, കുടുംബ ശ്രീ എന്നിവയുമായി
സഹകരിച്ചാണ് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുക. കൃഷി വകുപ്പുമായി സഹകരിച്ച്
പ്രളയാനന്തരം കൃഷി ഭൂമിയില്‍ അടിഞ്ഞുകൂടിയ ചളി, മണ്ണ് അവശിഷ്ടങ്ങള്‍ നീക്കം 
ചെയ്യല്‍, തെങ്ങ്, കവുങ്ങ്, റബര്‍ തുടങ്ങിയ വിള കള്‍ക്ക് നിലമൊരുക്കല്‍, പച്ചക്കറി കൃഷി
അഭിവൃ ദ്ധിപെടുത്തല്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള കുളങ്ങള്‍, തോടുകള്‍, കനാലുകള്‍ എന്നിവയുടെ നവീകരണം, ഗതിമാറി യൊഴുകിയ പുഴകളുടേയും തോടുകളുടേയും പുന സ്ഥാപനം എന്നിവയാണ് തൊഴിലുറപ്പില്‍ ഏറ്റെടുക്കുക. മൃഗ സംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട്
തൊഴുത്ത്, കോഴിക്കൂട്, ആട്ടിന്‍കൂട്, മില്‍ക്ക് ഷെഡ്ഡുകളുടെ നിര്‍മാണം, തീറ്റപ്പുല്‍കൃ ഷി-നിലമൊരുക്കല്‍,
തീറ്റപ്പുല്ല് നട്ടുപി ടിപ്പിക്കല്‍ എന്നിവ ഏറ്റെടുക്കും. 
ഫിഷറീ സ് വകുപ്പ് മല്‍സ്യകൃഷി വ്യാപനത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കും. വനംവകുപ്പില്‍ വൃക്ഷത്തൈ ഉല്‍പാദനത്തി നുള്ള ന ഴ്‌സറി, വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, മണ്ണ്-ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുക്കും. സാമൂഹികനീതി
വകുപ്പിന്റെ അങ്കണ വാടി നിര്‍മാണം, കുടുംബ ശ്രീയുടെ ഗ്രാമീണ ചന്ത നിര്‍മാണം, ലൈഫ് മിഷന്‍ പദ്ധതിക്കാവശ്യമായ ഇഷ്ടിക, കട്ടിള എന്നിവയുടെ നിര്‍മാണം, ജലവിഭവ വകുപ്പിന്റെ
കനാല്‍ നിര്‍മാണവും നവീകര ണ വും തുടങ്ങിയവ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തും.
യോഗത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയി ജോണ്‍, ഡെപ്യൂട്ടി ഡെവലപ്മെന്റ്
കമ്മീഷണര്‍ എ സ് സനോജ്, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍
പി ജി വി ജയകുമാര്‍, പ്ലാനിങ് ഓ ഫിസര്‍ കെ എം സുരേഷ്, പഞ്ചായത്ത്തല സെക്രട്ടറിമാര്‍,
ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, അക്രഡിറ്റഡ് എ ന്‍ജിനീയര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍
തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *