May 7, 2024

ജില്ലയിൽ 232 പേർ ഏഴാം തരം തുല്യതാ പരീക്ഷ എഴുതി

0
06
കൽപ്പറ്റ:  കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ  ജില്ലയിൽ 232 പേർ  എഴുതി. 134 പുരുഷൻമാരും 98 സ്ത്രീകളുമാണ്. 64 പട്ടിക വർഗ്ഗക്കാരും 11 പട്ടിക ജാതിക്കാരുമാണുള്ളത്. 20 ഭിശേഷിക്കാരുമാണ്. പനമരം ഗവ. ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ പീക്ഷ എഴുതിയ 60 വയസ്സുള്ള വിജയനാണ് പ്രായം കൂടിയ പഠിതാവ്. തലപ്പുഴ ഗവ. യു.പി.സ്‌ക്കൂളിൽ പരീക്ഷ എഴുതിയ 17 വയസ്സുള്ള മുഹമ്മദ് അഫ്‌സലാണ് പ്രയാം കുറഞ്ഞ പഠിതാവ്.
പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കമ്പളക്കാട് ഗവ. യു.പി.സ്‌ക്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ 35കാരിയായ ഓമന ഗിരീഷിന് ചോദ്യ പേപ്പർ നൽകി കൊണ്ട് നിർവ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കടവൻ ഹംസ അദ്ധ്യക്ഷത വഹിച്ചു. ആദിവാസി സാക്ഷരതാ കോർഡിനേറ്റർ പി.എൻ.ബാബു, സ്‌ക്കൂൾ പ്രധാനധ്യാപിക ഷേർളി തോമസ്,  പ്രേരക്മാരായ മിനിമോൾ, പ്രഭാവതി.പി, റോസ്സമ്മ പി.വി ഓഫീസ് സ്റ്റാഫ് പി.വി.ജാഫർ എന്നിവർ സംസാരിച്ചു.
ജില്ലയിൽ 20 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എൽ.പി.എസ് കൽപ്പറ്റ, ഗവ. യു.പി.എസ് പടിഞ്ഞാറത്തറ ഗവ. എസ്.എച്ച്.എസ്.എസ് സു. ബത്തേരി ഗവ. എച്ച്.എസ്.എസ് അമ്പലവയൽ, ഗവ. യു.പി.എസ് കമ്പളക്കാട്, ഗവ. എൽ.പി.എസ് കോറോം,  ഗവ. യു.പി.എസ് തലപ്പുഴഗവ. വി.എച്ച്.എസ്.എസ് മാനന്തവാടി, ഗവ. യു.പി.എസ് തരുവണ, ഗവ. എച്ച്.എസ്.എസ് കാ'ിക്കുളം, ഗവ. എച്ച്.എസ്.എസ് കാപ്പിസെറ്റ്, ഗവ. എച്ച്.എസ്.എസ് കോളേരി,  വിജയ എച്ച്.എസ്.എസ് പുൽപ്പള്ളി, ഗവ. എച്ച്.എസ്.എസ്. പനമരം, ഗവ. എച്ച്.എസ്.എസ്. മീനങ്ങാടി, ഗവ. എച്ച്.എസ്.എസ്. മൂലങ്കാവ്, ഗവ. എച്ച്.എസ്.എസ്. ആനപ്പാറ,  ഗവ. എൽ.പി.എസ് മൂരിക്കാപ്പ്, എമ്മൗസ്‌വില്ല സ്‌പെഷ്യൽ സ്‌ക്കൂൾ, മാനന്തവാടി. എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *