March 19, 2024

കൈത്താങ്ങ് ചാരിറ്റി ഗ്രൂപ്പ് മാനന്തവാടിയിൽ പ്രവർത്തനം തുടങ്ങി.

0
Img 20190716 Wa0187.jpg
 
മാനന്തവാടി ആസ്ഥാനമായി  കൈത്താങ്ങ്    എന്ന പേരിൽ ചാരിറ്റി ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു.  ആദ്യ പൊതുയോഗം ഡ്യൂ ഡ്രോപ്സ്  ലോഡ്ജിൽ ചേർന്നു.
മാനന്തവാടി നഗരസഭാ ചെയർമാൻ ബഹു. വി ആർ. പ്രവീജ്  യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാപഞ്ചായത്ത്  പ്രസിഡണ്ട്   ടി. ഉഷാകുമാരി യോഗം ഉദ്ഘാടനം ചെയ്തു. അഡ്മിൻ കമ്മറ്റി അംഗങ്ങളായ അലി ബ്രാൻ , ജോണി അറക്കൽ , ജോഷി എം കെ , ആദം  തുടങ്ങിയവർ സംസാരിച്ചു   അഡ്മിൻകമ്മറ്റി അംഗം  ഫാദർ  ജോമോൻ  സ്വാഗതവും  ഗ്രൂപ്പ് കൺവീനർ റഷീദ്  നീലാംബരി  നന്ദിയും രേഖപ്പെടുത്തി. 
പ്രധാന തീരുമാനങ്ങൾ  മാനന്തവാടിയിൽ  ഒരു ഓഫീസ് തുടങ്ങും.  ആഴ്ചയിൽ  രണ്ടു ദിവസം മുഴുവൻ സമയവും ഉപയോഗിച്ച് അർഹരായ ഗുണഭോക്താക്കളെ  കണ്ടെത്തുന്നതിനും സഹായത്തിനായി   സന്ദർശനങ്ങൾ നടത്തും.  പട്ടിണി (ദാരിദ്യം ) , രോഗം  ,വിദ്യാഭ്യാസം എന്നീ മേഖലകൾക്ക്   പ്രാധാന്യം നൽകി  ചാരിറ്റി  ഗ്രൂപ്പ്  രജിസ്റ്റർ ചെയ്യും.  ഒരു റെസ്ക്യൂ ടീം സജ്ജീകരിക്കും.  കൂടുതൽ സ്ത്രീകളെ  ഗ്രൂപ്പിൽ ഉൾപ്പെടുത്തും..ചാരിറ്റി  സഹായങ്ങൾക്കായി  അഡ്മിൻ  കമ്മറ്റിക്ക് കീഴിൽ ഒരു  സബ് കമ്മറ്റി ഉണ്ടാക്കും.  പല  ആശുപത്രികളിലും   എത്തുന്ന രോഗികളെ സഹായിക്കുവാനായി അവിടങ്ങളിലെ  ചാരിറ്റി സംഘടനകളുമായി നെറ്റ് വർക്ക്  ബന്ധം സ്ഥാപിക്കും തുടങ്ങിയ തീരുമാനങ്ങൾ എടുത്തു.   വിവിധ മെമ്പർമാർ വാട്ടർ ബെഡ്  , കട്ടിൽ , വീൽചെയർ തുടങ്ങിയവ സ്പോൺസർചെയ്യാമെന്ന് വാഗ്ദാനം  ചെയ്തു . ഗ്രൂപ്പ്  തുടങ്ങി  രണ്ടാഴ്ചക്കുള്ളിൽ  പതിനഞ്ചോളം  ഇടപെടലുകൾ നടത്തിയതായി ഭാരവാഹികൾ പറഞ്ഞു..  ജില്ലയിലെ  മൂന്നു എം .എൽ .എ  മാർ അടക്കം  പ്രമുഖ  വ്യക്തികൾ  ഗ്രൂപ്പിൽ അംഗങ്ങളാണ് .   പെട്ടെന്ന് അത്യാവശ്യമുള്ള ചെറിയ ചെറിയ  കാര്യങ്ങളിൽ  അവിടെ ഓടിയെത്തി സഹായങ്ങൾ നൽകുക  എന്നതാണ് പ്രവർത്തന രീതി.  ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ചാരിറ്റി കേന്ദ്രമായി മാറുമെന്നും ഭാരവാഹികൾ പറഞ്ഞു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *