April 29, 2024

മാനന്തവാടി മണ്ഡലത്തിലെ 2 സര്‍ക്കാര്‍ എല്‍പി സ്‌കൂളുകള്‍ക്ക് 1.3 കോടി രൂപ അനുവദിച്ചു.

0
 
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ  2 സര്‍ക്കാര്‍ എല്‍പി സ്‌കൂളുകള്‍ക്ക് പുതിയക്കെട്ടിടം നിര്‍മ്മിക്കുന്നതിന്  1.3 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. തിരുനെല്ലി പഞ്ചായത്തിലെ പാല്‍വെളിച്ചം ഗവ.എല്‍.പി സ്‌കൂള്‍, ഗവ.എല്‍.പി സ്‌കൂള്‍ പനവല്ലി എന്നിവക്കാണ് 1 കോടി 30 ലക്ഷം രൂപ  അനുവദിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പനവല്ലി എല്‍പി സ്‌കൂളിന് 65 ലക്ഷം രൂപയും, പാല്‍വെളിച്ചം എല്‍പി  സ്‌കൂളിന് 64.5  ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ മറ്റ് പിന്നോക്ക് വിഭാഗങ്ങള്‍ കൂടുതല്‍ തിങ്ങിപാര്‍ക്കുന്ന  പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കന്നതോടെ പ്രദേശത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൈവരിക്കാനാവും.കഴിഞ്ഞ രണ്ട് പ്രളയകാലത്ത്  വലിയ തോതില്‍ പ്രളയ ബാധിതതരെ പുനരധിവസിപ്പിച്ച സ്‌കൂളുകളിലൊന്നാണ് പാല്‍വെളിച്ചം ഗവ.എല്‍.പി സ്‌കൂള്‍. കബനി നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പാല്‍വെളിച്ചം സ്‌കൂളിനെ സംബന്ധിച്ച് പുതിയക്കെട്ടിടം നിര്‍മ്മിക്കുന്നതോടുകൂടി വലിയൊരാശ്വാസമാകും. മാനന്തവാടി മണ്ഡലത്തിലെ പിന്നോക്ക പ്രദേശങ്ങളിലൊന്നായ പനവല്ലി സ്‌കൂളിന് പുതിയ കെട്ടിടം ഉയരുന്നതോടെ പ്രദേശത്തിന്റെ മുഖഛായ മാറും. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് സര്‍ക്കാര്‍ ഈ തുക അനുവദിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *