May 9, 2024

ശമ്പളമില്ല :സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ അനിശ്ചിതകാല റിലേ സത്യഗ്രഹാസമരം ആരംഭിച്ചു.

0
Img 20191113 Wa0017.jpg
.
മാനന്തവാടി: ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൃത്യമായി ശമ്പളവും ആനുകുല്യങ്ങളും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എഐടിയുസി മാനന്തവാടി കെ.എസ്. ആർ.ടി.സി ഡിപ്പോയിൽ അനിശ്ചിതകാല റിലേ സത്യാഗ്രഹാസമരം തുടങ്ങി. ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൃത്യമായി ശമ്പളമുൾപ്പെടെയുള്ള ആനുകുല്യങ്ങൾ വിതരണം ചെയ്യുന്നതിന് കാലതമാസം വരുത്തുന്നത് തൊഴിലാളികളുടെ കുടുംബ ജീവിതത്തെ ബാധിക്കുയാണന്നും ഈ സാഹചര്യം സർക്കാരിന്റെ സൽപേര് കളയുമെന്നും സമരം ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ അസിസ്റ്റന്റ്സെക്രട്ടറി ഇ.ജെ ബാബു പറഞ്ഞു.കഴിവ് കെട്ട കെഎസ്.ആർ.ടി.സി മാനേജ്മെന്റിനെ പിരിച്ച് വിട്ട് സമഗ്രമായി മനേജ്മെന്റ് തലത്തിൽ അഴിച്ചുപണി നടത്തണം.സംസ്ഥാനത്ത് കെ.എസ്.ആർ.സി യുടെ വരുമാനത്തിൽ വൻ കുറവാണ് വന്നിരിക്കുന്നത്. ദിവസം ആയിരത്തിലധികം സർവ്വിസുകൾ നിർത്താലക്കുന്നു. തൊഴിലാളികൾക്ക് പീഡനമല്ലാതെ മറ്റൊരു നേട്ടവും പുനരുദ്ധാരണത്തിന്റെ ഭാഗമായി ലഭിച്ചില്ല.സർക്കാർ വിഷയത്തിൽ അടിയന്തമായി ഇടപെടണമെന്നും പ്രശ്ന പരിഹാരം ഇല്ലാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് ഉൾപ്പെടെയുള്ള സമരത്തിന് നേതൃത്വം നൽകേണ്ടി വരുമെന്നും സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ എ.ഐ.ടി.യു.സി മൂന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് എൻ രാജൻ അധ്യക്ഷത വഹിച്ചു. സിപിഐ ലോക്കൽ സെക്രട്ടറിമാരയാ കെ.പി വിജയൻ, ദിനേശ്ബാബു, മണ്ഡലം കമ്മറ്റി അംഗം വി.വി അന്റണി, എ.ഐ.ടി.യു.സി താലൂക്ക് പ്രസിഡന്റ് കെ സജീവൻ, മാനന്തവാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, സ്റ്റേറ്റ് ട്രാൻപ്പോർട്ട് എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം കെ ജയന്ത്, വി ബൈജു, എം.എസ് മീര, പി വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *