May 2, 2024

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: തുള്ളിമരുന്നു വിതരണം ഞായറാഴ്ച്ച

0
Img 20200117 Wa0136.jpg
കൽപ്പറ്റ :
പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി തുള്ളിമരുന്നു വിതരണം ഞായറാഴ്ച്ച നടക്കുമെന്ന്  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ആർ.രേണുക  കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
 
5 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ്  പോളിയോ 
തുള്ളിമരുന്ന് നൽകി പോളിയോ രോഗാണു സംക്രമണം തടയുന്നതാണ്  പൾസ്
പോളിയാ ഇമ്മ്യൂണൈസേഷൻ . രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ
തുള്ളിമരുന്ന് ലഭിച്ച കുട്ടികൾക്ക് പോളിയോ രോഗത്തിനെതിരെ വ്യക്തിഗത പ്രതിരോധ ശക്തി ലഭിക്കുന്നുണ്ടെങ്കിലും പോളിയോ രോഗാണുസംക്രമണം തടയുന്നതിന് പൾസ്
പോളിയോ വരിപാടിയിലൂടെ നൽകുന്ന പോളിയോ തുള്ളിമരുന്നും അത്യാവശ്യമാണ്.
ഇന്ത്യയിൽ 1995 ലാണ് പൾസ് പോളി യോ ഇമ്മ്യൂണൈസേഷൻ ആരംഭിച്ചത്.
ഇന്ത്യയിൽ 2011 ജനുവരി 13 ന് പശ്ചിമബംഗാളിലെ ഹൗറയിൽ നിന്നുമാണ്
ഒടുവിലത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, കഴിഞ്ഞ 9 വർഷം രാജ്യത്ത് ഒരിടത്തു നിന്നും
പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ
വിജയമാണ് സൂചിപ്പി ക്കുന്നത്. കേരളത്തിൽ 2000 സപ്തംബറിൽ മലപ്പുറത്തു നിന്നും ഒരു 
കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം നാളിതുവരെ ഒരു കേസും ഉണ്ടായിട്ടില്ല.
അതുകൊണ്ടുതന്നെ 2014 ൽ ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചു.
രോഗവ്യാപനസാധ്യത കണക്കിലെടുത്ത് താഴെപറയുന്ന കാരണങ്ങളാൽ പൾസ്
പോളിയോ ഇമ്മ്യൂണൈസേഷൻ തുടരേണ്ടത് അനിവാര്യമാണ് .
– നമ്മുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാ നിലും കഴിഞ്ഞ
വർഷം പോളിയോ  കേസുകളിലുണ്ടായ നാലിരട്ടി വർദ്ധനവ്,
കേരളത്തിലെ കൂടിയ ജനസാന്ദ്രത,
 കേരളത്തിൽ വാക്സിൻ കൊണ്ട് തടയാവുന്ന രോഗങ്ങൾ വർദ്ധിച്ചു,
 വരുന്നതും വാക്സിനേഷനോടുള്ള വിമുഖത വർദ്ധിച്ചു വരുന്നതുമായ സാഹചര്യം,
 അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിൽ തേടി എത്തുന്നവരുടെയും
കേരളത്തിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് തൊഴിൽ തടി പോകുന്നവരുടെയും
എണ്ണത്തിലുളള വർദ്ധനവ് തുടങ്ങിയ കാരണങ്ങളാലാണ് 
 ജനുവരി 19 ന് പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നത് ' ആഗോള തലത്തിൽ  പോളിയോ രോഗ നിർമ്മാർജ്ജനം എന്ന 
ലക്ഷ്യത്തിന്റെ വക്കിലെത്തി നിൽക്കുന്ന സാഹ ചര്യത്തിൽ പോളിയോ രോഗത്തിന്റെ
പുന: പ്രവേശനം തടയാനുള്ള പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തമായി നടപ്പിലാക്കുമെന്ന് ഡി.എം.ഒ. പറഞ്ഞു. .
പോളിയോ വാക്സിന് പാർശ്വഫലങ്ങളൊന്നുമില്ല. ഇത് കുട്ടികളിൽ യാതൊരു
രോഗവും ഉണ്ടാക്കുകയുമില്ല. ദേശീയ പൾസ് പോളിയോ ദിനത്തിൽ ജനിച്ച
കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാ നവജാത ശിശു ക്കൾക്കും പൾസ് പോളിയോ വാക്സിൻ
നൽകണം. ഇത് തീർത്തും സുരക്ഷിതമാണ്. വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള
കുട്ടികൾക്കും പോളിയോ വാക്സിൻ കൊടുക്കാം, പോളിയോ കൊടുക്കുന്ന
കുഞ്ഞുങ്ങൾക്ക് മറ്റ് രോഗങ്ങൾക്കുള്ള മരുന്നും കൊടുക്കാവുന്നതാണ്.
വയനാട്  ജില്ലയിലെ 6048 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാൻ 102 ബൂത്തുകൾ
സജ്ജീകരിച്ചിട്ടുണ്ട്.
ആരോഗ്യ കേന്ദ്രങ്ങൾ, അംഗൻവാടികൾ, തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ, ബസ്
സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പോളിയോ ബൂത്തുകൾ പ്രവർത്തിക്കും
ആരോഗ്യ പ്രവർത്തകർ , അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, തുടങ്ങി 1804 വളണ്ടിയർ മാർക്ക് ആവശ്യമായ പരിശീലനം നൽകി. 
– പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ  ജില്ലാതല ഉദ്ഘാടനം ജനുവരി 19 ന്
നായാടി വി 8 മണിക്ക് കല്പറ്റ ജനറൽ ആശുപത്രിയിൽ   ജില്ലാ കക്ടർ ഡോ : അദീല അബ്ദുള്ള നിർവ്വഹിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *