April 28, 2024

വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

0
Img 20200805 Wa0358.jpg
ജില്ലയിലെ വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാര്‍ത്ഥികളുടെ പേരില്‍ ബാങ്കുകള്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ എക്‌സിക്യുട്ടിവ് യോഗം ആവശ്യപ്പെട്ടു.
വായ്പയെടുത്തവര്‍ക്ക് തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ അവസ്ഥകള്‍ മനസിലാക്കിയതിന്റെ  അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ 2020 ഡിസംബര്‍ മുപ്പത്തിയൊന്ന് വരെ മൊറട്ടോറിയം പ്രഖ്യാപിച്ചത്.
എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലന്ന മട്ടിലാണ് ചില ബാങ്കുകളുടെ നിലപാട്. പാവപ്പെട്ടവരും സാധാരണക്കാരുള്‍പെടെയുള്ളവര്‍ ഇന്നനുഭവിക്കുന്ന ദുരിതങ്ങളും പ്രായസങ്ങളും മനസിലായിട്ടും. അതറിയാത്തവരെപോലെ പെരുമാറുന്നത് അംഗീകരിക്കാനാവില്ല.
ഇന്ന് ലോകം മുഴുവനും നമ്മുടെ രാജ്യവും സംസ്ഥാനവും കോവിഡ്  എന്ന മഹാമാരിയോട് പൊരുതുമ്പോള്‍  ജീവിക്കാന്‍ വേണ്ട വരുമാനമില്ലാതെ  സാമ്പത്തിക തകര്‍ച്ച എല്ലാ മേഖലയിലും ഉണ്ടായിരിക്കെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ പറഞ്ഞാല്‍ എവിടെ നിന്ന് പണം കിട്ടുമെന്ന്കൂടി നടപടി ഭീഷണിയെടുക്കുന്നവര്‍ മറുപടി പറയണം. ആയതുകൊണ്ട് ഇപ്പോള്‍ സ്വീകരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തി വെച്ചില്ലങ്കില്‍ ജില്ലാ ഭരണകൂടത്തെയും സര്‍ക്കാര്‍ ഭരണാധികാരികളുടെയും ശ്രദ്ധയില്‍ വീണ്ടും ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും സര്‍ക്കാര്‍ കൊണ്ടുവന്ന സഹായ പദ്ധതിയിലൂടെ മുഴുവന്‍ വിദ്യാഭ്യാസ വായ്പയും ഉള്‍പ്പെടുത്തി പ്രശ്‌നപരിഹാരം ഉണ്ടാകുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 
യോഗത്തില്‍ റ്റി.ഡി മാത്യു . അധ്യക്ഷത വഹിച്ചു. എം.വി പ്രഭാകരന്‍, ശ്രീധരന്‍ ഇരുപുത്ര, വര്‍ഗ്ഗീസ് മാത്യു, ഉസ്മാന്‍, ജോസ് കടുപ്പില്‍, ഫ്രാന്‍സീസ് പുന്നോലില്‍, എസ്. ജി ബാലകൃഷ്ണന്‍, റ്റി.റ്റി ജോയി, സജി മുതലായവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *