May 6, 2024

പരിസ്ഥിതി ലോല പ്രദേശമായി നോട്ടിഫിക്കേഷൻ :കാർഷിക പുരോഗമന സമിതി പതിനായിരം കത്തുകളയച്ചു.

0
Img 20200826 Wa0176.jpg
കൽപ്പറ്റ: 
മലബാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുത്തി വൈത്തിരി ,കുന്നത്തിടവക, അച്ചൂരാനം, തരിയോട് , പൊഴുതന വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി നോട്ടിഫിക്കേഷൻ ഇറക്കിയ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാർഷിക പുരോഗമന സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചു. 10000 കത്തുകളാണ് അയക്കുന്നത്. കത്തയക്കൽ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊഴുതന പോസ്റ്റാഫീസ്സിൽ വെച്ച് സംസ്ഥാന ചെയർമാൻ പി.എം. ജോയി നിർവ്വഹിച്ചു.
ടി.കെ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിൻസി സണ്ണി,  വി.പി വർക്കി, ഗഫൂർ വെണ്ണിയോട്,സൈഫ് വൈത്തിരി, സി പി അഷ്‌റഫ്‌, പുഷ്പ, പി കുഞ്ഞാലി, എം എം ജോസഫ്, ഇ പി ജേക്കബ്, കെ ടി നസിർ, കെ പി മമ്മു എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *