April 28, 2024

ചിരിയിലേക്ക് വിളിക്കൂ മനസിൽ ചിരി നിറക്കൂ

0
Img 20200826 Wa0318.jpg
അടച്ചു പൂട്ടിയ വിദ്യാലയം, അടച്ച് പൂട്ടിയ സൗഹൃദങ്ങൾ, ഉല്ലാസയാത്രകൾ മഹാമാരിയിൽ അന്യം നിന്നുപോയപ്പോൾ   പ0നം ഓൺ ലൈൻ മാധ്യമങ്ങളിലൂടെ മാത്രം ആയി. സാന്ത്വനങ്ങളും, ആശ്വാസ വച സുകളും ഇല്ലാതായ ഈ കാലയളവിൽ നമ്മുടെ  കുട്ടികളിൽ   ചിലരെങ്കിലും പഠനസംബന്ധമായും അല്ലാത്തതായും നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു. കൂട്ടുകാരുമായി ഇടപെഴകാനോ പുറത്ത് പോയി കളിക്കാനോ ബന്ധുക്കളെ കാണാനോ വീടുകളിൽ പോകാനോ സാധിക്കാതെ സ്വന്തം വീടുകളിൽ തന്നെ ദിവസങ്ങളോളം കഴിഞ്ഞുകൂടേണ്ട അവസ്ഥ  ചെറുതും വലുതുമായ മാനസിക സംഘർഷങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നു. ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്ന് പറയാനും അനുയോജ്യമായ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് അവരെ ജീവിതത്തിലെ സന്തോഷങ്ങളിലേക്കും പ്രതീക്ഷയിലേക്കും കൈ പിടിച്ച് ഉയർത്താനും, അവരുടെ ചിന്തകളെ സർഗ്ഗാത്മകമായ തലങ്ങളിലേക്ക് തിരിച്ചുവിടാനുമായിട്ടുള്ള ഒരു പദ്ധതിയാണ് “ചിരി 
”      
 *എന്തുകൊണ്ട് “ചിരി “* നിർഭാഗ്യകരമെന്ന് പറയട്ടെ കേരളത്തിൽ ഈ ലോക്ക് ഡൗൺ കാലയളവിൽ (March to June)  ഏകദേശം 66 കുരുന്നുകളാണ് ആത്മഹത്യ  ചെയ്തത് എന്ന വാർത്ത വളരെ വേദനാജനകമാണ്. മുൻ വർഷങ്ങളിലും ആത്മഹത്യകൾ നടന്നിട്ടുണ്ടെങ്കിലും അവയുടെ കാരണങ്ങൾ വ്യത്യസ്തമാണ് എന്നതാണ് “ചിരി ” പദ്ധതി ആരംഭിക്കാനുണ്ടായ സാഹചര്യം.
 *ചിരിയുടെ പ്രവർത്തനം എങ്ങനെ ?* കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത  പദ്ധതി
 18 വയസ്സിനു താഴെയുള്ള ഏതൊരു കുട്ടിക്കും “ചിരി ” ഹെൽപ് ലൈൻ നമ്പറായ 9497900 200 ലേക്ക് വിളിക്കാവുന്നതാണ്‌. ഇത്തരത്തിൽ വിഷമം അനുഭവിക്കുന്ന  കുട്ടികളെ ശ്രദ്ധയിൽ പെട്ടാൽ  മുതിർന്നവർക്കും അധ്യാപകർക്കും വിളിച്ചറിയിക്കാവുന്നതോ മിസ് കോൾ ചെയ്യാവുന്നതോ ആണ്. 
 18 വയസ്സുവരെയുള്ള ഏതൊരു കുട്ടികൾക്കും പ്രയോജനം ലഭിക്കുന്നു.
               കേരള പോലീസിൻ്റെ 'Children & Police 'എന്ന പ്രൊജക്റ്റിൻ്റെ ഭാഗമായ “ചിരി” പദ്ധതിയിൽ SPC യുംORCയും കൈകോർക്കുന്നു. 
 *ജില്ലാതല പ്രവർത്തനങ്ങൾ* ?
എ.എസ്.പി വിജയൻ,ഡി.വൈ.എസ്.പി റെജി കുമാർ, എസ്.പി.സി എ.ഡി.എൻ.സോമൻ എന്നിവരടങ്ങുന്ന ജില്ലാതല ടീമിൽ
   കൗൺസലിംഗ് ട്രെയിനിംഗ് ലഭിച്ച 15 SPC കാഡറ്റുകളുള്ള Peer Mentors ഗ്രൂപ്പും 3 teachers ഉം 2 ORC ട്രെയിനർമാരും ഉൾപ്പെടുന്ന Elder mentors ഉം 2 സൈക്കോളജിസ്റ്റ് 2 സൈക്യാട്രിസ്റ്റ് എന്നിവരും ഉൾപ്പെടുന്നു.
 *സംസ്ഥാന തല പ്രവർത്തനം* 
വിജയൻ IPS നോഡൽ ഓഫീസറായി സംസ്ഥാന തലത്തിൽ ഈ മേഖലയിൽ പ്രാഗത്ഭ്യമുള്ളവരും CAP House (Children And Police House) ഉദ്യോഗസ്ഥൻമാരും അടങ്ങുന്ന ഒരു ടീമാണ്. സംസ്ഥാന തല 
പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു .കുട്ടികൾ വിളിക്കുന്ന കോളുകൾ നേരിട്ട് തിരുവനന്തപുരത്തെ  CAP House ൽ എത്തുകയും പ്രശ്നത്തിൻ്റെ കാഠിന്യമനുസരിച്ചുള്ള വിദഗ്ധ കൗൺസിലിങ് ഉൾപ്പെടെയുള്ള         സൗകര്യം ലഭ്യമാക്കുകയും ജില്ലകളിലേക്ക് കൈമാറുകയും ചെയ്യുന്നു. 
കുട്ടികളുടെ എന്തു തന്നെ വിഷമതകളായാലും ചിരിയിലേക്കു വിളിക്കാം പരിഹാരം കാണാം.
ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവുമുള്ള പുതു തലമുറ വളർന്നു വരട്ടെ…..
മനസിൽ സങ്കടം നിറയുന്നോ ?
പ്രതീക്ഷകൾ വഴി മുട്ടിയോ ?
സാന്ത്വനമായി  ചിരി
 *ചിരിയിലേക്ക് വിളിക്കൂ* 
 *മനസിൽ ചിരി നിറക്കൂ*
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *