May 16, 2024

പി.എസ്.സി പരീക്ഷകളിൽ നിന്നും മലയാളത്തെ മാറ്റി നിർത്തരുത് :മലയാള ഐക്യവേദി

0
                 പ്രൈമറി അധ്യാപക തസ്തികയിലേക്ക് പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷകളിൽ നിന്ന് മാതൃഭാഷാ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾ ഉപേക്ഷിച്ച നടപടി പുനഃപരിശോധിക്കണമെന്ന് മലയാള ഐക്യവേദി വയനാട് ജില്ലാ സമിതി ആവശ്യപ്പെട്ടു.ഇതു സംബന്ധമായി അധികൃതർ നൽകുന്ന വിശദീകരണം അപൂർണമാണ്.എൽ.ഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്‌ തസ്തികകളിലേക്കുള്ള ആദ്യ ഘട്ട പരീക്ഷയിൽ നിന്നും മലയാളത്തെ മാറ്റി നിർത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. വിദ്യാലയങ്ങളിലെ ഒന്നാം ഭാഷയും, സംസ്ഥാനത്തെ ഭരണഭാഷയുമായ മലയാളത്തോടുള്ള ഇത്തരം അവഗണനക്കെതിരെ മുഖ്യമന്ത്രിക്കു നൽകുന്ന ഓൺലൈൻ ഭീമഹരജിയിൽ മുഴുവൻ ഭാഷാസ്നേഹികളും ഒപ്പിടണമെന്ന് യോഗം അഭ്യർഥിച്ചു.                പ്രസിഡണ്ട് ഡോ.ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു.സംസ്ഥാന സമിതി ഭാരവാഹികളായ പി.പ്രേമചന്ദ്രൻ, എം.വി. പ്രദീപൻ, ഡോ.പി.സുരേഷ് ,ജില്ലാ സെക്രട്ടറി പി.കെ ജയചന്ദ്രൻ, പ്രീത ജെ. പ്രിയദർശിനി, ടി. താജ് മൻസൂർ, പി.കെ മുഹമ്മദ് ബഷീർ, ബാലൻ വേങ്ങര, പി.കെ ഷാഹിന, പി.ബിജുകുമാർ ,എം.കെ.രാജേഷ്, വി.പി ബാലചന്ദ്രൻ, അനിൽ കുറ്റിച്ചിറ, അമല എം. ദേവ്, എം.എം ഗണേശ്, ശിവൻ പള്ളിപ്പാട്ട്, പി.അബ്ദുൽ അസീസ്, എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *