April 26, 2024

വിതക്കാതെ വിളവ് കാെയ്യാൻ ഒരുങ്ങി കൃഷി ഓഫിസർ

0
Img 20210527 Wa0003.jpg

വിതക്കാതെ വിളവ് കാെയ്യാൻ ഒരുങ്ങി കൃഷി ഓഫിസർ

മാനന്തവാടി: വിതക്കാതെ കൊയ്യുകയെന്ന പഴമൊഴി യാദൃശിചികമായി
യാഥാർത്യമായിരിക്കയാണ് താന്നിക്കൽ താമസിക്കുന്ന കേളകം കൃഷി ഓഫിസർ കെ.ജി.
സുനിലിന്റെ നെൽപാടത്ത്. കഴിഞ്ഞ നഞ്ചകൃഷിക്ക് ശേഷം വീടിന് സമീപത്ത്
തന്നെയുള്ള പാടം ട്രാക്ടർ ഉപയോഗിച്ച് 2 ചാൽ ഉഴുതിട്ടിരുന്നു ഇക്കുറി
പുഞ്ചകൃഷി ചെയ്യുകയായിരുന്നു ഉദ്ദേശം. എന്നാൽ കൃഷി ഇറക്കേണ്ട സമയം കോവിഡ്
ബാധിതനായതിനാൽ യഥാസമയം വിത്തിടാൻ കഴിയാതെ വന്നു. അതോടെ ഇത്തവണ കൃഷി
ഉപേക്ഷിച്ച ഘട്ടത്തിലാണ് വയലിലാകെ വിത പരുവത്തിൽ നെല്ല് മുളച്ചത്
ശ്രദ്ധയിൽ പെട്ടത്. വീണ് മുളച്ച നെല്ലായതിനാൽ ഗുണമേന്മയുണ്ടാകില്ലാ
എന്നാണ് ആദ്യം തോന്നിയത്. എന്നാൽ കരുത്തോടെ നെല്ല് വളരുന്നതിനാൽ
പരിപാലിക്കാൻ തന്നെ തീരുമാനിച്ചു. വിളവെടുപ്പ് സമയം വയലിൽ താനേ കൊഴിഞ്ഞു
വീണ ഉമ നെല്ലാണ് മുളച്ച് പൊന്തിയത്.
   പൂട്ടി വിതച്ച പാടത്തേ പോലെ നെൽചെടികൾ കരുത്തോടെ വളരുന്നത് കണ്ടതോടെ
വയലിൽ വെള്ളം കയറ്റി ഇറക്കി കളനാശിനി പ്രയോഗം നടത്തി. തുടർന്ന് നിശ്ചിത
ഇടവേളകളിൽ 2 തവണ നേർ വളവും നൽകി. കൂടാതെ സ്യൂഡോമോണാസും ചാണകതെളിയും
ചേർത്ത ലായനി തളിക്കുകയും ചെയ്തു. മികച്ച രീതിയിൽ വളർന്ന നെല്ലിൽ നിന്ന്
നല്ല വിളവാണ് സുനിൽ പ്രതീക്ഷിക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *