തവിഞ്ഞാൽ 44 ൽ അംഗൺവാടിയിൽ വെള്ളക്കെട്ട് ; ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി


Ad
തവിഞ്ഞാൽ 44 ൽ അംഗൺവാടിയിൽ വെള്ളക്കെട്ട് ; ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി  

തലപ്പുഴ: തവിഞ്ഞാൽ 44 ൽ സ്ഥിതിചെയ്യുന്ന അംഗൻവാടി ഒരു ചെറിയ മഴ പെയ്താൽ തന്നെ വെള്ളത്തിലാകും. കക്കൂസ് മാലിന്യവും മഴവെള്ളക്കെട്ടു കാരണം അംഗൺവാടിയുടെ പ്രവർത്തനം ദുരിതത്തിലാണ്. നിലവിൽ കോവിഡ് കൺട്രോൾറൂമായി പ്രവർത്തിച്ചു വരികയാണ് ഈ അംഗൻവാടി.  തവിഞ്ഞാൽ പഞ്ചായത്തിന് തൊട്ടരികിലായി ഉണ്ടായിട്ടുപോലും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കാത്തത് പഞ്ചായത്ത് ഭരണസമിതിയുടെ വൻ പരാജയമാണെന്നും ഈ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് തവിഞ്ഞാൽ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ ആരംഭിക്കുമെന്നും യുവമോർച്ച തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *