വീണ്ടും പോലീസ് വേഷത്തില്‍ പൃഥ്വിരാജ്; കോള്‍ഡ് കേസ് ടീസര്‍ പുറത്ത്


Ad
പൃഥിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്റെ ടീസര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ പ്രശസ്തനായ തനു ബാലക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാരചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീനാഥ് വി നാഥാണ്. ചിത്രത്തില്‍ സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. അതിഥി ബാലനാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്.ഒരു കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകളും അതീന്ദ്രീയ ഘടകങ്ങളും നിറഞ്ഞ അന്വേഷണാത്മക ക്രൈം ത്രില്ലറാണ് കോള്‍ഡ് കേസ്. കൊലപാതകത്തിന്റെ അന്വേഷണത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥനായ പൃഥ്വിരാജ് തന്റെ ചുറ്റും നടക്കുന്ന അതീന്ദ്രീയ സംഭവങ്ങള്‍ക്കും ഘടകങ്ങള്‍ക്കുമിടയിലും കാര്യങ്ങളെ യുക്തിപൂര്‍വം വീക്ഷിക്കാനുള്ള ആശയക്കുഴപ്പത്തിലാണ്. ചിത്രത്തില്‍ നായികയായി എത്തുന്ന അദിതി ബാലന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണവും വിചിത്രവുമായ സംഭവങ്ങളോടൊപ്പം മാനസികനില തെറ്റിയ കഥാപാത്രമായി വേഷമിടുന്ന സുചിത്ര പിള്ളയുമായി ബന്ധപ്പെട്ട സംഭവങ്ങളും നിറഞ്ഞതാണ് കോള്‍ഡ് കേസ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *