നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് യൂത്ത് ലീഗ്
നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് യൂത്ത് ലീഗ്
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പഞ്ചായത്തില്‍ പാണ്ടങ്കോട് പ്രദേശത്തെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് പാണ്ടങ്കോട് ശാഖാ യൂത്ത് ലീഗ്. രണ്ടാം വാര്‍ഡ് പഠന കേന്ദ്രമായ അംഗന്‍വാടിയില്‍ ക്ലാസിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാനുള്ള പുസ്തകങ്ങള്‍ ഇല്ല എന്ന് കേട്ടറിഞ്ഞ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുസ്തകങ്ങള്‍ ടീച്ചറെ ഏല്‍പ്പിക്കുകയായിരുന്നു. പരിപാടിയില്‍ യൂത്ത് ലീഗ് ശാഖാ സെക്രട്ടറി എന്‍.കെ മുനീര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ബുഷ്റ ഉസ്മാന്‍, അംഗനവാടി വര്‍ക്കര്‍ ഫിലോ ടീച്ചര്‍, അദ്ധ്യാപിക അംബുജം എന്നിവര്‍ പങ്കെടുത്തു.
Leave a Reply