കൃഷി കാക്കാന്‍ വിള ഇന്‍ഷൂറന്‍സ് പ്രചാരണത്തിന് തുടക്കമായി


Ad
കൃഷി കാക്കാന്‍ വിള ഇന്‍ഷൂറന്‍സ്

പ്രചാരണത്തിന് തുടക്കമായി
പദ്ധതിയില്‍ ചേരാനുളള അവസാന തീയതി ജൂലൈ 31  
കൽപ്പറ്റ : കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതി വ്യാപകമാക്കുന്നതിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിള ഇന്‍ഷൂറന്‍സ് വാരാചരണത്തിനും പ്രചാരണ പരിപാടികള്‍ക്കും ജില്ലയില്‍ തുടക്കമായി. കളക്‌ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിള ഇന്‍ഷൂറന്‍സ് പദ്ധതികളുടെ പ്രചരണോദ്ഘാടനവും പ്രചരണ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനി ഓഫ് ഇന്ത്യ എന്നിവ സംയുക്തമായി നടപ്പാക്കുന്ന പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന ഖാരിഫ് 2021, കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി എന്നിവ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം .
ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.എസ് ജസിമോള്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.കെ സജിമോള്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജമീല കുന്നത്ത്, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറകടര്‍ എലിസബത്ത് തമ്പാന്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗ്ഗീസ്, പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.എസ് അജില്‍, നാഷണല്‍ അഗ്രികള്‍ച്ചര്‍ ഇന്‍ഷൂറന്‍സ് കമ്പനി മാനേജര്‍ അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്തെ തിരഞ്ഞെടുത്ത 75 ബ്ലോക്കുകളിലാണ് കാര്‍ഷിക വിള ഇന്‍ഷൂറന്‍സ് പദ്ധതികളുടെ പ്രചാരണം നടത്തുന്നത്. ജില്ലയില്‍ പനമരം ബ്ലോക്കിനെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ജൂലൈ 7 വരെ നടക്കുന്ന പരിപാടികളില്‍ ബ്ലോക്കിലെ കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്‌ട്രേഷനും സംഘടിപ്പിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *