വിവാദങ്ങളോട് പ്രതികരിക്കാറില്ല, കാരണം പറഞ്ഞ് നമിതാ പ്രമോദ്, സിനിമാ കരിയറിനെ കുറിച്ച് നടി


Ad
ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മോളിവുഡിലെ മുന്‍നിര നായികയായ താരമാണ് നമിതാ പ്രമോദ്. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയെല്ലാം നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. പുതിയ തീരങ്ങള്‍ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് നമിത ആദ്യമായി നായികയായത്. തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നടിമാരില്‍ ഒരാളായി നമിത മാറി. തന്‌റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉണ്ടെന്ന് തോന്നുന്ന സിനിമകള്‍ മാത്രമാണ് നമിത ചെയ്യാറുളളത്.

അതുകൊണ്ട് തന്നെ കരിയറില്‍ വളരെയധികം സെലക്ടീവായിട്ടാണ് നടി സിനിമകള്‍ ചെയ്യാറുളളത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച് നമിത പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. അതേസമയം നടി സിനിമയിലെത്തി പത്ത് വര്‍ഷം തികയുകയാണ്. ഇപ്പോഴും മലയാളത്തില്‍ സജീവമാണ് നമിത പ്രമോദ്. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്‍ഡസ്ട്രിയിലുളള ആരോടും തനിക്ക് മല്‍സരമില്ലെന്ന് പറയുകയാണ് നമിത.
എനിക്ക് ആരോടും മല്‍സരമില്ല, അങ്ങനെ മല്‍സരിക്കണമെന്ന് തോന്നിയിട്ടുമില്ല', നടി പറയുന്നു. 'നമുക്കുളളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മല്‍സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലലോ. കുറച്ചുനാള്‍ അവസരം കിട്ടും അതുകഴിയുമ്പോഴേക്കും പുതിയ ആളുകള്‍ വരും'.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *