April 27, 2024

കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി

0
02.jpg
കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ ധര്‍ണ നടത്തി

കല്‍പ്പറ്റ: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ അമിത വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ആള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ (എ കെ ടി എ ) വയനാട് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി.പെട്രോൾ, ഡീസല്‍ ,പാചകവാതക വില വര്‍ദ്ധന തടയുക, 50- രൂപക്ക് വില ഏകീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനം പാലിക്കാതെ ദിനംപ്രതി വില വര്‍ദ്ധനവ് വരുത്തി ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തി കൊള്ളയടിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകളുടെ ജനദ്രോഹനയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന തലത്തില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായി എ കെ ടി എ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണാ സമരം സംസ്ഥാന സെക്രട്ടറി കെ.കെ.ബേബി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.കെ.പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ആര്‍.ദേവയാനി, ജില്ലാ ഭാരവാഹികളായ എന്‍.പത്മനാഭന്‍ ,ടി.കെ.മാര്‍ക്‌സിം ഗോര്‍ഖി, പി.ജനാര്‍ദ്ദനന്‍, പി.കൃഷ്ണന്‍ ,ടി.കെ.പ്രദീപന്‍, പി.ബി.സുരേഷ് ബാബു, എം.എന്‍.ശിവകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *