April 26, 2024

കടകള്‍ തുറക്കാന്‍ അനുവദിക്കണം: വ്യാപാരികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി

0
01 3.jpg
കടകള്‍ തുറക്കാന്‍ അനുവദിക്കണം: വ്യാപാരികള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന കടയടപ്പ് സമരത്തിന്റെ ഭാഗമായി കടകള്‍ അടച്ച് വ്യാപാരികള്‍ കല്കടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി കൊവിഡ് 19 ഭാഗമായി അടച്ചിട്ട മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമയബന്ധിതമായി തുറക്കാന്‍ അനുമതി നല്‍കുക, ചെറുകിടക്കാരെ വഴിയധാരമാക്കി വന്‍കിട ഓണ്‍ലൈന്‍ കുത്തകളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കുക, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, കൊവിഡിന്റെ പേരില്‍ വ്യാപാരികളില്‍ ചാര്‍ത്തിയ കള്ളക്കേസുകള്‍ പിന്‍വലിക്കുക, വാക്സിനേഷനില്‍ വ്യാപാരികള്‍ക്ക് മുന്‍ഗണന നല്‍കുക, ചെറുകിടക്കാര്‍ക്ക് സര്‍ക്കാര്‍ സഹായ പക്കേജ് പ്രഖ്യപിക്കുക, ടി പി ആര്‍ സമ്പ്രദായം ഒഴിവാക്കുക. വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുക,സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ കടമുറികള്‍ക്ക് വാടക ഇളവ് നല്‍കുക, ലോണിന് മോറോട്ടോറിയവും പലിശ ഇളവും അനുവദിക്കുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ സൂചന സമരത്തിന് പിന്തുണ നല്‍കിയാണ് വ്യാപാരികള്‍ എല്ലാ കടകളും അടച്ച് ജില്ല കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ജില്ലയില്‍ കേന്ദ്ര-സംസ്ഥാന ഓഫീസുകളും, പ്രധാന കവലകളും ഉള്‍പ്പെടെ 1000 കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ ധര്‍ണ നടത്തി. കലക്ടറേറ്റിന് മുന്നില്‍ നടന്ന ജില്ല തല ധര്‍ണയുടെ ഉദ്ഘാടനം ഏകോപന സമിതി ജില്ല ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ് നിര്‍വഹിച്ചു. ജില്ല ട്രഷറര്‍ ഇ ഹൈദ്രു അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല വൈസ് പ്രസിഡന്റ് കെ ഉസ്മാന്‍ മുഖ്യപ്രഭാക്ഷണം നടത്തി. യൂത്ത് വിംഗ് ജില്ല പ്രസിഡന്റ് പി കുഞ്ഞുമോന്‍ സ്വാഗതം പറഞ്ഞു. സി റഷീദ്, ശ്രീജ ശിവദാസ്, സിജിത്ത്, എ പി ശിവദാസ്, സി വി വര്‍ഗീസ്, ഉണ്ണി കാമിയോ ബിന്ദു രത്‌നന്‍ തുടങ്ങിയവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *