നെല്ലിയമ്പം ഇരട്ടക്കൊല ; തുമ്പ് ലഭിക്കാതെ അന്വേഷണ സംഘം


Ad
നെല്ലിയമ്പം ഇരട്ടക്കൊല ;
തുമ്പ് ലഭിക്കാതെ അന്വേഷണ സംഘം.
റിപ്പോർട്ട് — അഖില ഷാജി
പനമരം: നെല്ലിയമ്പം ഗ്രാമത്തെ നടക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെക്കുറിച്ച് യാതൊരു തുമ്പും ലഭിക്കാതെ അന്വേഷണ സംഘം. ജൂൺ പത്തിന് നടന്ന വൃദ്ധ ദമ്പതി കൊലക്കേസ് ആദ്യദിനങ്ങളിൽ ചില സൂചനകളിലേക്ക് എത്തിചേർന്നെങ്കിലും പിന്നിട് കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ട്.
നെല്ലിയമ്പത്ത് മുഖമൂടി ധാരികളുടെ കുത്തേറ്റ് റീട്ടെർഡ് അധ്യാപകനായ പത്മാലയത്തിൽ കേശവൻ മാസ്റ്ററും ഭാര്യ പത്മാവതി എന്നിവർ കൊല്ലപ്പെട്ട വാർത്ത ഏറെ നടുക്കത്തോടെയാണ് പുറം ലോകമറിഞ്ഞത്. എന്തിന് പനമരം പോലുള്ള ചെറിയ ഗ്രാമത്തിൽ കൊട്ടേഷൻ സംഘമെത്തി? മോഷണമാണ് ലക്ഷ്യമെങ്കിൽ എന്തുകൊണ്ടാണ് സാധങ്ങളൊന്നും തന്നെ കൊലപാതകികൾ കൊണ്ടുപോകാതിരുന്നത്, ഇങ്ങനെ ചോദ്യങ്ങൾ ഏറെയാണ് ഉയർന്നു വരുന്നതും, സിനിമക്കഥയെ വെല്ലുന്ന തരത്തിലായിരുന്നു നെല്ലിയമ്പത്തെ ഇരട്ടകൊലപാതകം അരങ്ങേറിയതും, റോഡിൽ നിന്നും മാറി വിജനമായ സ്ഥലത്തായിരുന്നു വൃദ്ധ ദമ്പതികൾ താമസിച്ചിരുന്നത്. ജൂൺ 10ാം തിയ്യതി രാത്രി 8.30ഓടെയാണ്  പ്രതികൾ വീട്ടിലേക്ക് പ്രവേശിച്ചതും, ഇടക്ക് ശബ്ദം കേട്ടത്തോടെയായിരുന്നു കേശവൻ മാസ്റ്റർ വീടിന്റെ മുകളിലേക്ക് എത്തിയതും ഈ സമയം അവിടെ ഒളിച്ചിരുന്ന ആക്രമണ സംഘം കേശവൻ മാസ്റ്ററുമായി തർക്കത്തിലേർപ്പെടുകയും അദ്ദേഹത്തെ താഴേക്ക് വലിച്ച് കൊണ്ടുവരികയുമായിരുന്നു, തുടർന്ന് ഭാര്യയെയും കേശവൻ മാസ്റ്ററെയും കത്തികൊണ്ട് കുത്തുകയായിരുന്നു. കേശവൻ മാസ്റ്ററുടെ നെഞ്ചിലും വയറിലും പത്മാവതി അമ്മയുടെ കഴുത്തിലും കുത്തുകയായിരുന്നു. ശബ്‌ദം കേട്ട് ഓടിയെത്തിയപ്പോൾ രണ്ടുപേരും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് ബന്ധുവും അയൽവാസിയുമായ അജിത്ത് പറഞ്ഞു. രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പത്മാവതി അമ്മയുടെ മൊഴിയെന്നും അജിത്ത് പറഞ്ഞിരുന്നു, ഇതാണ് ആക്രമികളെ പറ്റിയുള്ള ഏക വിവരം. എന്നാൽ പിന്നീട് പത്മാവാതിയമ്മ പറഞ്ഞ കാര്യങ്ങളെല്ലാം അവ്യക്തമായിരുന്നുവെന്നും മുഖമൂടി ധരിച്ച ആളുകയിരുന്നു ആക്രമിച്ചതെന്നും അജിത്ത് പറഞ്ഞു. മാനന്തവാടി ഡി വൈ എസ് പി എ. പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്, മീനങ്ങാടി എസ് ഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയേങ്കിലും പ്രതികൾ തെളിവിനായി ഒന്നും അവശേഷിപ്പിച്ചിരുന്നില്ല സി സി റ്റി വി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തിയിരുന്നു. ഇരട്ടക്കൊല ആസൂത്രിതമാണെന്നും കൊല നടത്തിയത് പ്രൊഫഷണൽ സംഘമാണെന്നും തരത്തിലുള്ള കാര്യങ്ങൾ ഉയർന്ന് വന്നിരുന്നു, ഇടം കയ്യനാണോ കൃത്യം നടത്തിയത് എന്ന സംശയം ഉയർന്ന് വന്നിരുന്നു. ഒട്ടേറെ കൊലപാതക കേസുകൾ തെളിയിച്ച കാസർഗോഡ് ഡി വൈ എസ് പി പി. പി സദാനന്ദനും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മുഖമൂടി സംഘത്തിൽ കൊല്ലപ്പെട്ട വയോധിക ദമ്പതികൾ വീടിന്റെ തെക്കേമൂലയിൽ അടുത്തടുത്ത് ഒരുക്കിയ ചിതയിൽ എരിഞ്ഞുതീർന്നു, താഴെ നെല്ലിയമ്പം പത്മാലയത്തിൽ കേശവൻ മാസ്റ്ററുടെയും പത്മാവതി അമ്മയുടെയും മൃതദേഹം മകളുടെയും കുടുംബങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോട്ടത്തിന് ശേഷം വീട്ടിലെക്ക് കൊണ്ടുവന്നതും, ഇവരുടെ ഘാതകരെ ഇതുവരെ കണ്ടെത്താത്തതും പോലീസിന് ഇതുവരെ സൂചനകളൊന്നും ലഭിക്കാത്തതും ഖേദകരമാണ്, എങ്കിലും മാനന്തവാടി ഡി വൈ എസ് പി ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാണ്, അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന ആവിശ്യങ്ങളും ഉയർന്നിരുന്നു,പല കഥകളും നാട്ടിൽ പ്രചരിക്കുന്നുമുണ്ട് ഇതിൽ ഇത്രത്തോളം സത്യമുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിൽ തെളിയുമെന്ന പ്രത്യാശയിലാണ് നാട്ടുകാർ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *