April 26, 2024

കവചം 2021; കോവിഡ് പ്രതിരോധ പ്രതിജ്ഞയുമായി കുടുംബശ്രീ ജില്ലാമിഷന്‍

0
Img 20210806 Wa0020.jpg
കവചം 2021; കോവിഡ് പ്രതിരോധ പ്രതിജ്ഞയുമായി കുടുംബശ്രീ ജില്ലാമിഷന്‍

കല്‍പ്പറ്റ: കുടുംബശ്രീ മിഷന്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കവചം 2021
എന്ന പേരില്‍ കോവിഡ് പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന്
കുടുംബശ്രീ മിഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സീറോ
ടി പി ആര്‍ വയനാട് എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികള്‍ക്കാണ് കുടുംബശ്രീ
തുടക്കം കുറിക്കുന്നത്. കവചം 2021 ന്റെ ഭാഗമായി ഒമ്പതിന് വൈകുന്നേരം ആറ്
മുതല്‍ ഏഴ് വരെ കോവിഡ് പ്രതിരോധ അസംബ്ലി സംഘടിപ്പിക്കും. ഓരോ വ്യക്തികളും
തങ്ങളുടെ കുടുംബത്തോടൊപ്പം ദീപം കൊളുത്തി പ്രതിജ്ഞയെടുക്കും. കൊവിഡ്
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും മാനദണ്ഡ പ്രകാരം
കാര്യങ്ങള്‍ ചെയ്യുമെന്നുമാണ് പ്രതിജ്ഞയുടെ സാരം. എല്ലാ
അയല്‍ക്കൂട്ടങ്ങളിലും 7, 8 തീയതികളിൽ ആരോഗ്യസഭ ചേര്‍ന്ന്
പ്രദേശത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തും. പ്രദേശത്ത് രോഗ
വ്യാപനത്തിനിടയായ സാഹചര്യം, കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍
വന്ന വീഴ്ച്ച, അയല്‍കൂട്ടാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വന്ന
ജാഗ്രത കുറവ് എന്നിവ വിശദമായി പരിശോധിക്കും. അയല്‍ക്കൂട്ടത്തിലെ
ഭാരവാഹികളെ കോവിഡ് റെസ്‌പോണ്‍സിബിള്‍ ടീമായി രൂപപ്പെടുത്തി വാര്‍ഡ് തല
ആര്‍ ആര്‍ ടി യുമായി ചേര്‍ന്നു പ്രവര്‍ത്തനം നടത്താന്‍
ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. അയല്‍ക്കൂട്ട
പരിധിയില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ വീടുകള്‍ ഉള്‍പ്പെടുത്തി ഓരോ
ക്ലസ്റ്റര്‍ ആയി കണക്കാക്കുകയും പ്രസ്തുത പ്രദേശത്തെ കോവിഡ് വിവരങ്ങള്‍
വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ അവലോകനം
നടത്തുകയും ചെയ്യുന്നതായും അറിയിച്ചു.
പരിപാടിയില്‍ ജില്ലാ ഭരണ കൂടം, ഡി ഡി പി, ഡി എം ഒ, എന്‍ എച്ച് എം, എം
എന്‍ ആര്‍ ഇ ജി എസ്, ഐ ടി ഡി പി, ഡയറ്റ് വയനാട്, ജനപ്രതിനിധികള്‍
തുടങ്ങിയവര്‍ പങ്കാളികളാവും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ആളുകളെ
കൂടുതല്‍ ബോധവാന്മാരാക്കുക എന്നതാണ് കവചം 2021ലൂടെ ഉദ്ദേശിക്കുന്നതെന്നും
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സാജിത, അസിസ്റ്റന്റ്
കോര്‍ഡിനേറ്റര്‍മാരായ കെ ടി മുരളി, പി വാസുപ്രദീപ് എന്നിവര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *