April 26, 2024

ഇന്ന് കർക്കിട വാവ്, ബലിതർപ്പണം വീടുകളിൽ മാത്രം

0
Img 20210808 Wa0024.jpg
ഇന്ന് കർക്കിട വാവ്, ബലിതർപ്പണം വീടുകളിൽ മാത്രം

ഇന്ന് കർക്കിടക വാവ്… കർക്കിടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് നമ്മൾ കർക്കിടക വാവായി ആചരിക്കുന്നത്. ഇന്നേ ദിവസം പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്നു. കോവിഡ് ഉയർത്തുന്ന ഭീഷണി കാരണം ബലിഘട്ടങ്ങളിലേക്കുള്ള പ്രവാഹം കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയുമില്ല. പകർച്ചവ്യാധിയുടെ കാലമായതിനാൽ ബലിതർപ്പണത്തിന് പരിമിതി ഏറെയാണ്, ബലിമണ്ഡപങ്ങളിൽ കൂടിചേർന്ന് ബലിതർപ്പണം നടത്താൻ ഇപ്പോൾ സാധിക്കും എന്ന് തോന്നുന്നില്ല. അപ്പോൾ പൂർവകാലത്തെപ്പോലെ വീട്ടിൽ തന്നെ ബലിതർപ്പണം നടത്തുകയാണ് ഏവരും. പിതൃക്കളുമായി രക്തബന്ധമുള്ള ആർക്കും കർക്കടക വാവ്ബലി അർപ്പിക്കാം. എന്നാൽ അച്ഛനോ അമ്മയോ രണ്ട് പേരുമോ മരിച്ചു പോയവർ ആണ് സാധാരണ ബലികർമം അനുഷ്ഠിക്കുക. പിതൃക്കൾക്ക് ആചാരപൂർവം ഭക്ഷണവും പൂജയും അർപ്പിക്കുക എന്നതാണ് ബലിയുടെ അർഥം. പിതൃുവിന് ഇഷ്ടപ്പെട്ട ഭക്ഷണം ആദരപൂർവം സമർപ്പിക്കുക , ആയതിന് മനസ്സും ശരീരവും കർമവും വ്രതത്തിലൂടെ ശുദ്ധീകരിക്കണം. ഇതിന് ഒരിക്കൽ വ്രതം എന്ന് പറയും. മത്സ്യം, മാംസം, മദ്യം, പഴകിയ ഭക്ഷണം എന്നിവ ഈ സമയത്ത് കഴിക്കരുത്. 48 മണിക്കൂർ വ്രതം വേണം എന്നാണ് ആചാരം. വീട്ടിലെ ബലി തർപ്പണ ചടങ്ങുകൾക്ക് സാമുദായിക ആചാര്യൻമാരുടെയോ പുരോഹിതൻമാരുടെയോ ഈ വിഷയത്തിൽ പ്രാവീണ്യം നേടിയ കർമ്മികളുടെയും ഉപദേശവും സഹായവും തേടാവുന്നതാണ്.പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.കേരളത്തിൽ തിരുവല്ലം (വല്ലം) തിരുവനന്തപുരം, (മുല്ല) തിരുമുല്ലവാരം (കൊല്ലം), (നെല്ലി) തിരുനെല്ലി (വയനാട്), എന്നിവയാണ് പ്രധാനം. കൂടാതെ രാമേശ്വരം, കാശി, കന്യാകുമാരി, പമ്പയാറിന്റെ തീരം, ആലുവ ശിവക്ഷേത്ര മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, വർക്കല പാപനാശം (ജനാർദ്ദനസ്വാമിക്ഷേത്രം) അരുവിപ്പുറം നദീതീരം (അരുവിപ്പൂറം ശിവക്ഷേത്രം). ശൈവ, വൈഷ്ണവ ക്ഷേത്രങ്ങൾക്ക് സമീപം ഉള്ള ജലാശയങ്ങൾ ആണ് പലപ്പോഴും ബലിതർപ്പണകേന്ദ്രങ്ങൾ ആയി മാറുന്നത്
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.
പ്രധാന പിതൃതര്‍പ്പണ കേന്ദ്രങ്ങളിലൊന്നും ഈ കര്‍ക്കിടകത്തിലും വാവുബലിയില്ല.
തിരുവനന്തപുരം ശംഖുമുഖം മുതല്‍ കോഴിക്കോട് വരയ്ക്കല്‍ കടപ്പുറത്തും വയനാട് തിരുനെല്ലിയിലും കോവിഡ് നിയന്ത്രണമുള്ളതിനാല്‍ ചടങ്ങുകളില്ല…
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *