April 26, 2024

Breaking…വയനാട് ബീനാച്ചി എസ്റ്റേറ്റ് നൽകാമെന്ന് പറഞ്ഞ് മോൻസൺ തട്ടിയത് 1.67 കോടി

0
Kerala.jpeg
ഭൂമി തട്ടിപ്പ് കേസിലും മോൻസൺ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വയനാട് ബീനാച്ചി എസ്റ്റേറ്റ് നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
1.67 കോടി രൂപ തട്ടിയത് പാലാ സ്വദേശിയിൽ നിന്ന്
രാജീവ് ശ്രീധറിന്റെ പരാതിയിലാണ് പുതിയ അറസ്റ്റ്.പുരാവസ്തു ഇടപാടിന്‍റെ പേരിൽ നിക്ഷേപം സ്വീകരിച്ച്​ തട്ടിപ്പ്​ നടത്തി അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു. പരാതിക്കാര്‍ക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും അഞ്ച്​ പരാതിക്കാർക്കുമായി നൽകാനുള്ളത് 4 കോടി മാത്രമാണെന്നും മോന്‍സണ്‍ പറഞ്ഞു.
4 കോടി വാങ്ങിയതിന് കരാറുണ്ട്. ഇതിൽ 75 ലക്ഷം രൂപ സഹായി ഷിബുവിന്‍റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ബാക്കി പണമായി നേരിട്ട് വാങ്ങി. ഇന്നലെ മൂന്നു മണിക്കൂറാണ് മോന്‍സണെ ചോദ്യം ചെയ്തത്. രക്തസമ്മർദ്ദം കൂടിയതിനാൽ ചോദ്യം ചെയ്യൽ ഒമ്പത് മണിയോടെ നിർത്തിവയ്ക്കുകയായിരുന്നു. അതേസമയം മോൻസന്‍റെ പേരിലുള്ള അക്കൗണ്ടുകളിൽ ബാക്കിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്. ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച് ബാങ്കുകൾക്ക് കത്തയച്ചു. മോൻസന്‍റെ സഹായികളുടെയും ജീവനക്കാരുടെയും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും ക്രൈംബ്രാഞ്ച്​ പരിശോധിക്കുന്നുണ്ട്​.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *