ഒക്ടോബർ 23 ന് കർഷകർക്കായി ഏകദിന കാർഷിക അഭിവൃദ്ധി ഊർജ്ജ സംരക്ഷണ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും.
അമ്പലവയൽ : 'കാർഷിക അഭിവൃദ്ധി ഊർജ്ജ സംരക്ഷണത്തിലൂടെ' എന്ന വിഷയത്തിൽ കർഷകർക്കായി ഏകദിന ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ 23.10.2021 രാവിലെ 10 മണി മുതൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ ട്രെയിനിങ് ഹാളിൽ നടത്തുന്നതാണ്. കേന്ദ്ര ഊർജ മന്ത്രാലയം ഭാരത സർക്കാർ , കേരള ഊർജ്ജ വകുപ്പ് കേരള സർക്കാർ എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള കർഷകർ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് ഏകദിന സെമിനാറിൽ പങ്കെടുക്കാൻ ഈ അവസരം ലഭിക്കുക.
വിളിക്കേണ്ട നമ്പർ
8590543454
Leave a Reply