May 9, 2024

നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ-വികാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കും: അഡ്വ ടി സിദ്ധീഖ് എം എല്‍ എ

0
Img 20211019 Wa0046.jpg
     

കല്‍പ്പറ്റ: നീണ്ട ഇടവേളക്ക് ശേഷം നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍.പി, യു.പി, എച്ച് എസ്, എച്ച് എസ് എസ്, വി എച്ച് എസ്.സി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം അഡ്വ ടി സിദ്ധീഖ് എം എല്‍ എ യുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ വിളിച്ചു ചേര്‍ത്തു. സ്‌കൂളിന്റെ നിലവിലുള്ള സാഹചര്യം മുഴുവന്‍ പരിശോധിച്ച് സമ്പൂര്‍ണ്ണ ശുചീകരണത്തിന് നേതൃത്വം കൊടുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനുവേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പി.ടി.എ എന്നിവരെ കൂട്ടി യോജിപ്പിച്ച് പ്രസ്തുത പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷിത്വത്തിനാവശ്യമായ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ പ്രത്യേകം ഓര്‍മ്മപ്പെടുത്തി. സ്‌കൂളുകളുടെ ഭൗതിക സാഹചര്യ വികാസങ്ങളും അക്കാദമിക്ക് നിലവാരം ഉയര്‍ത്താനുള്ള നടപടികളും പ്രസ്തുത യോഗത്തില്‍ ചര്‍ച്ച ചെയ്തു. വിവിധ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ സ്‌കൂളുകളിലെ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിച്ചു.
പ്ലസ്സ് വണ്‍ പ്രവേശനം വയനാട് ജില്ലയുടെ പ്രത്യേക സാഹചര്യം മനസിലാക്കി പ്രത്യേകം പരിഗണിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട് അതനുസരിച്ച് കുടക്, ചാമരാജനഗര്‍, ഗൂഡല്ലൂര്‍ എന്നീ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയാണ് വയനാട്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് വയനാട് ജില്ലയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ചുരം ഇറങ്ങി പോകണം അതുകൊണ്ടു തന്നെ നിര്‍ബന്ധമായും വയനാട് ജില്ലയിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള അധിക ബാച്ചുകളും, സീറ്റുകളുടെ വര്‍ദ്ധനവും ഉണ്ടാകണം എന്നുള്ള നിര്‍ദ്ദേശം മന്ത്രിയോട് സംസാരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. ജില്ലയിലെ അഞ്ച് എം.ആര്‍.എസ് സ്‌കൂളുകളില്‍ ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്സ് വണ്ണിന് ആവശ്യമായ സീറ്റ് വര്‍ദ്ധിപ്പിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ വിഷയങ്ങള്‍ക്കും മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്കും, മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ പറഞ്ഞു. കോവിഡ് മഹാമാരികാലത്ത് മികച്ച വിജയം കരസ്ഥാമാക്കാന്‍ നേതൃത്വം നല്‍കിയ പ്രധാനാധ്യാപകരെയും, അധ്യാപകരെയും യോഗത്തില്‍ അഭിനന്ദിച്ചു. ഏ ഇ ഒ സൈമന്‍ അധ്യക്ഷത വഹിച്ചു, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓര്‍ഡിനേറ്റര്‍ തോമസ്, പ്രസന്ന, അനില്‍കുമാര്‍, മിജോഷ്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *