May 20, 2024

വയനാട് മെഡിക്കൽ കോളേജ് അത്യാസന്ന നിലയിൽ, അടിയന്തിര പരിഹാരം വേണം. എസ്.ഡി.പി.ഐ മെഡിക്കൽ കോളേജ് മാർച്ച് നടത്തും

0
Img 20211110 150632.jpg
മാനന്തവാടി :- വയനാട് മെഡിക്കൽ കോളേജിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും താളംതെറ്റിയ സാഹചര്യത്തിൽ അടിയന്തിര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഇന്ന്  മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏറെ കൊട്ടിഘോഷിച്ച് തുടക്കംകുറിച്ച വയനാട് മെഡിക്കൽ കോളേജ് ഇന്ന് പഴയ ജില്ലാ ആശുപത്രിയുടെ സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ്. 
മതിയായ മെഡിക്കൽ പാരാമെഡിക്കൽ സ്റ്റാഫിൻ്റെയും മറ്റു ജീവനക്കാരുടെയും കുറവുകൊണ്ട് രോഗികൾ തുടക്കം മുതൽ തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. അതിനിടയിൽ കോവിഡ് ബ്രിഗേഡിനെ പിൻവലിച്ചത് നില കൂടുതൽ വഷളാക്കി. കുടിശ്ശിക ലഭിക്കാത്തതിൻ്റെ പേരിൽ ഫിലിം വിതരണം കമ്പനി നിർത്തിയത് എക്സറേ യൂണിറ്റിൻ്റെ പ്രവർത്തനം നിലക്കുന്നതിന് കാരണമായി. 
ഇപ്പോൾ ബ്രഡ് വിതരണക്കാരും കുടിശ്ശികയുടെ പേരിൽ വിതരണം നിർത്തിയിരിക്കുകയാണ്. മെഡിക്കൽ കോളേജ് തുടങ്ങിയത് നേട്ടമായ് ഉയർത്തിക്കാണിച്ച്‌ പ്രചരണം നടത്തിയ ജനപ്രധിനികളടക്കം ബന്ധപ്പെട്ടവരെല്ലാം മൗനം പാലിക്കുകയാണ്.  മെഡിക്കൽ കോളേജ്‌ വിഷയത്തിൽ അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ തുടർ സമരങ്ങളുമായി എസ്.ഡി.പി.ഐ രംഗത്തുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
ടി.പി അബ്ദുൽ റസാഖ്.
(ജില്ലാ ജനറൽ സെക്രട്ടറി)ടി. നാസർ. (ജില്ലാ വൈ:പ്രസിഡൻ്റ്) സൽമ അഷ്റഫ്. (ജില്ലാ സെക്രട്ടറി)
പി. ഫസലുറഹ്മാൻ. (മണ്ഡലം പ്രസിഡൻ്റ്).എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *