May 2, 2024

നിയമസഭയിൽ ആഞ്ഞടിച്ച് ടി. സിദ്ദിഖ് എംഎൽഎ

0
Img 20210803 Wa0000.jpg
നിയമസഭയിൽ ആഞ്ഞടിച്ച് ടി. സിദ്ദിഖ് എംഎൽഎ 

ജില്ലയിൽ ടൂറിസം,പൊതുമരാമത്ത് മേഖലകൾ നേരിടുന്ന വെല്ലുവിളിയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി സിദ്ദീഖ് നിയമസഭയിൽ വിവിധ പരാമർശങ്ങൾ ഉന്നയിച്ചു. ഏറിയ ഭാഗം വരുന്ന വനഭൂമി, തോട്ടം മേഖല,റവന്യൂഭൂമി ജില്ലയുടെ പ്രത്യേകതകൾ ആണ്. ജില്ലയിൽ നിന്നും ഏറ്റവും കൂടുതൽ വരുമാനമാർഗം കണ്ടെത്തുന്നത് കാർഷികമേഖലയിലും ടൂറിസം മേഖലയിലും നിന്നുമാണ്. എന്നാൽ ഈ മേഖലകളെല്ലാം ഇപ്പോൾ വളരെ ദുരിതമനുഭവിക്കുന്ന ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
 മേപ്പാടി -ചൂരൽമല- അരണപാറ റോഡ് കിഫ്‌ബി നിർത്തി വച്ചിരിക്കുന്നു സാഹചര്യത്തിൽ വീണ്ടും പുനരാരംഭിക്കാനുള്ള നടപടി ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു. പടിഞ്ഞാറത്തറ- പൂഴിത്തോട് റോഡ് 1994 വിഭാവനംചെയ്ത പദ്ധതിയാണ് .എന്നാൽ ഈ ഇന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ കയ്യിൽ നിന്നും അതിന്റെ ക്ലിയറൻസ് കിട്ടിയിട്ടില്ല. വടക്കൻ മേഖലയുമായി ബന്ധപ്പെടുത്തുന്ന അതിപ്രധാനമായ റോഡ് ഏറ്റവും പ്രയാസത്തോടെ കടന്നു പോകുന്നത് .
 വയനാട് ചുരം ബദൽ റോഡ് ചർച്ചയിൽ ഉള്ളതും ബൈപാസ് അല്ലെങ്കിൽ ബദൽ റോഡ് ക്രമീകരിക്കണമെന്നും, മൈസൂർ- നഞ്ചൻകോട്- നിലമ്പൂർ റെയിൽവേ വയനാട്ടിന് വിട്ടുനൽകണമെന്നും തലശ്ശേരിയിലേക്ക് വിടരുതെന്നും ഏറ്റവും കൂടുതൽ ടൂറിസം മേഖലയിൽ ഉള്ള വയനാട്ടിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 ടൂറിസം വികസനത്തിനുതകുന്ന എല്ലാവിധ ഭൗതിക സാഹചര്യങ്ങളും വയനാട് ജില്ലയിൽ ഉണ്ടെന്നും അതുകൊണ്ട് തന്നെ ദുബായ് ഫെസ്റ്റ്,ഊട്ടി ഫസ്റ്റ് പോലെ വയനാടിനെ അറിയാനും ആകർഷിക്കാനും വയനാട് ഫസ്റ്റും വർഷത്തിലൊരിക്കൽ 20 ദിവസം നടക്കുന്ന പരിവാടിയായി ആരംഭിക്കണമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
 കോവിഡ് വ്യാപനംമൂലം ടൂറിസം മേഖല, ഹോസ്പിറ്റാലിറ്റി, ഗൈഡ്, ഇൻഫോർമേഷൻ സെന്റർ, കലാകാരന്മാർ, ആയോധനകല, ആയുർവേദ റിസോർട്ട്, റസ്റ്റോറന്റ്, ഓട്ടോ -ടാക്സി, ഹോം സ്റ്റേ തുടങ്ങിയ മേഖലകൾ വളരെയധികം ദുരിതമനുഭവിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.ജില്ലയിലെ വിവിധ മേഖലകൾ വിവിധ ഏജൻസികളുടെ കൈകളിലാണ് എന്നും അവയെല്ലാം ഒരുമിപ്പിച്ച് മെച്ചപ്പെട്ട ഏകോപനം ഉണ്ടാക്കിയെടുക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *