April 30, 2024

ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു. ഹോം സ്റ്റേ സംരംഭകർ പ്രതിസന്ധിയിൽ

0
Img 20220112 180548.jpg
സി.ഡി. സുനീഷ് 
കൽപ്പറ്റ : ഡിസംബർ 31 ന് വിനോദ സഞ്ചാര മേഖലയായ ഹോം സ്റ്റേ സംരംഭകരുടെ ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു. ഏറെ പ്രതീക്ഷയോടെ ഈ രംഗത്തേക്ക് വന്ന അനേകം
 സംരംഭകരാണ്
വലിയ പ്രതിസന്ധിയിലായത്.
മാർച്ച് 31 വരെ നീട്ടണമെന്നാവശ്യം 
അംഗീകരിക്കപ്പെട്ടില്ല. സംരംഭകരുടെ അപേക്ഷകൾ ടൂറിസം
ഡിപ്പാർട്ട്മെൻറിന് കൊടുക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എൻ.ഒ. സി. കൊടുക്കണം. സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് എൻ.ഒ.സി കൊടുക്കുന്നില്ല. 
താമസമില്ലാത
 എൻ. ഒ.സി. കൊടുക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും ഒരു പരിഗണനയും ലഭിക്കുന്നില്ല. 
ക്ലാസ്സിഫിക്കേഷൻ കാലാവധി നീട്ടണമെന്ന് നിവേദനങ്ങളും സമ്മർദ്ദങ്ങളും ചെലുത്തിയിട്ടും അവഗണനകൾ
ആണ് ഉണ്ടാകുന്നതെന്ന് ടൂറിസം സംരംഭകർ പറയുന്നു. 
കോവിഡ് പ്രതിസന്ധിയിൽ പോലും 'ലക്ഷകണക്കിന് 
രൂപ വായ്പയെടുത്ത് തുടങ്ങിയ സംരംഭങ്ങൾ ,
കടക്കെണിയിലായിരിക്കയാണ്. 
ഈ ദുരവസ്ഥയിൽ നിന്നും ഹോം സ്റ്റേകളെ 
കരകയറ്റണമെന്ന് ടൂറിസം ഡയറക്ടറോട് ,
ആവശ്യപ്പെട്ടിട്ടുണ്ടെന്ന്, കേരള ഹോം സ്റ്റേ അസോസിയേഷൻ 
( ഹാറ്റ്സ് ) ഡയറക്ടർ എം.പി. ശിവദത്തൻ ന്യൂസ് വയനാടിനോട് പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *