April 29, 2024

നീരുറവകളുടെ പുനരുജ്ജീവനം പുഴ പഠനയാത്ര സംഘടിപ്പിച്ചു

0
Img 20181204 114659
ജലമൊഴുകും വഴികൾ പുനരുജ്ജീവിപ്പിക്കാൻ ഹരിത കേരളം മിഷന്റേയും
കിലയുടേയും നേതൃത്വത്തിൽ ശിൽപശാലയും പുഴ പഠനയാത്രയും നടത്തി. കബനി
നദിയുടെ കൈവഴിയായ വൈത്തിരി ഗ്രാമ പഞ്ചായത്തിലെ പഴയ വൈത്തിരി തോട്ടിലാണ്
മാതൃകാ പഠനയാത്ര സംഘടിപ്പിച്ചത്. തോടിന്റെ ഉൽഭവസ്ഥലമായ നെലോളിയൻ പാറ
മുതൽ വൈത്തിരി പുഴ വരെയുളള ഭാഗ ങ്ങളിൽ പുഴ പഠനയാത്രയുടെ ഭാഗമായി
സർവ്വേയും നടത്തി. ഓരോ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും രണ്ടു പേർ വീതം
യാത്രയിൽ പങ്കെടുത്തു. ഹരിതകേരളം മിഷന്റെ രാം വാർഷികത്തിന്റെ ഭാഗമായി ഡിസംബർ 8 ന് കബനീ നദിയെ പുനരുജ്ജീവിപ്പിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ
കബനിയുടെ കൈവഴികളിൽ എത്തിച്ചേരുന്ന ഒരു തോട് ഏറ്റെടുത്ത് ബഹുജന
പങ്കാളിത്തത്തോടെ പുനരുജ്ജീവനം നടത്തുവാനും തീരുമാനിച്ചിട്ടു്. ഇതിന് മുന്നോടിയായാണ്
വൈത്തിരിയിൽ പഠനയാത്ര സംഘടിപ്പി ച്ചത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ
രണ്ടു പേർ വീതം സർവ്വെയിൽ പങ്കെടുത്തു. സർവ്വെയിൽ കണ്ടെത്തിയ വിഷയങ്ങൾ
അംഗങ്ങൾ തുടർന്ന് നടന്ന ചർച്ചയിൽ അവതരിപ്പിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്തിലെ
അമ്മാറ തോട്ടിലാണ് പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടത്തുന്നത്. ഡിസംബർ എട്ടിന് രാവിലെ പത്തിന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
പുനരുജ്ജീവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും. പഴയവൈത്തിരി മിൽക്ക്
സൊസൈറ്റി ഹാളിൽ നടന്ന ശിൽപശാലയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി
ഉഷാകുമാരി, വാർഡംഗം ബഷീർ പൂക്കോടൻ, കില ഫാക്കൽട്ടി പ്രൊഫ.കെ.
ബാലഗോപാലൻ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ കെ.ബി.സുധീർ കിഷൻ,
മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സി.എഞ്ചിനീയർ പി.ഡി അനിത, റിസോഴ്‌സ്
പേഴ്‌സൺ രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *