April 26, 2024

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം: ഇരു മുന്നണികളുടെയും സമനില തെറ്റി – കെ സി വേണുഗോപാൽ

0
Img 20190410 Wa0049
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം: ഇരു മുന്നണികളുടെയും സമനില തെറ്റി – കെ സി വേണുഗോപാൽ

 സുൽത്താൻ ബത്തേരി: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഇടതു പക്ഷ ,ബി ജെ പി നേതാക്കളുടെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ബത്തേരിയിൽ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പകരം നുണപ്രചാരണവുമായി ഇറങ്ങിയിരിക്കുകയാണ്സി പി എമ്മിന്റേയും എൻ ഡി എയുടേയും നേതാക്കൾ. ഇത്തരം പ്രചാരണങ്ങളെ വോട്ടർമാർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും.ചരിത്ര വിജയമായിരിക്കും വയനാട്ടിൽ രാഹുൽ ഗാന്ധി നേടുക. വർഗ്ഗീയതക്കെതിരെയും ഉത്തരേന്ത്യയും ദക്ഷിണേന്ത്യയുമായി രാജ്യത്തെ രണ്ടായി മുറിക്കാനുള്ള ശ്രമങ്ങൾക്കെതിരെയുമുള്ള കോൺഗ്രസ് പാർട്ടിയുടെ ജാഗ്രതയാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിലൂടെ വെളിവാകുന്നത്. വിജയത്തിന് ശേഷം 

വയനാട് ഉപേക്ഷിക്കില്ലെന്ന് രാഹുൽ പറഞ്ഞിരിക്കെ മറിച്ചുള്ള പ്രചാരണങ്ങൾക്ക് പ്രസക്തിയില്ല. രാഹുലിന്റെ വിജയം മതേതര ശക്തികൾക്കുള്ള അംഗീകാരമായതിനാൽ തന്നെ സി പി എം ഇത്രക്ക് വിറളി പിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല. യെച്ചൂരി പോലും രാഹുലിന്റെ പ്രധാനമന്ത്രി പദത്തെ എതിർക്കാതിരിക്കുമ്പോൾ പിണറായിയും സംഘവും ഇവിടെ രാഹുലിനെതിരെ നുണ പ്രചാരണം നടത്തി സ്വയം പരിഹാസ്യരാവുകയാണ്. തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ റ്റി.മുഹമ്മദ് അധ്യക്ഷത വഹിച്ചു.കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുൾ വാസ്നിക്, ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണൻ എം എൽ എ, എ പി അനിൽകുമാർ എം എൽ എ, കേന്ദ്ര നിരീക്ഷകൻ പി.വി മോഹൻ, ഇ എം ആഗസ്തി, എൻ സുബ്രമണ്യൻ, പി വി ബാലചന്ദ്രൻ, കെ സി റോസക്കുട്ടി, കെ.കെ അബ്രഹാം, കെ.കെ മനോജ്, സജീവ് ജോസഫ്, എൻ ഡി അപ്പച്ചൻ, കെ എൽ പൗലോസ്, കെ.കെ ഗോപിനാഥൻ, എം.എ അസൈനാർ, എൻ.എം വിജയൻ, കെ.കെ വിശ്വനാഥൻ,പി.പി അയ്യൂബ്, സി.പി വർഗീസ്, പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *