May 8, 2024

വയോജന സംരക്ഷണം സമൂഹത്തിന്റെ കടമ:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ

0

വയോജന സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും വയോജനങ്ങളെ അവഗണിക്കുന്ന നിലപാടുകള്‍ തിരുത്തപ്പെടേണ്ടതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി കരണി ജനത വായനശാല ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വയോജന ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ബന്ധങ്ങള്‍ പുതുക്കുന്നതിന് ഒരുദിവസം നിശ്ചയിക്കേണ്ട അവസ്ഥയിലേക്കാണ് സമൂഹം എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു മാറ്റം ഉണ്ടാവണം. മുതിര്‍ന്നവരെ അംഗീകരിക്കുന്ന പുതു തലമുറ വളര്‍ന്നു വരണം എന്നും അവര്‍ അഭിപ്രായപ്പെട്ടു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍. രേണുക മുഖ്യപ്രഭാഷണം നടത്തി. സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് മുഖ്യാഥിതിയായിരുന്നു. ജില്ലയില്‍ നിന്ന് സ്ഥലം മാറിപ്പോകുന്ന സബ് കലക്ടര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഡി.എം.ഒ എന്നിവര്‍ ചേര്‍ന്ന് ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും ഉപഹാരം കൈമാറി. ചടങ്ങിനെത്തിയ ഏറ്റവും മുതിര്‍ന്ന 11 വയോജനങ്ങള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. ശാരീരിക അവശത അനുഭവിക്കുന്ന 10 കലാകാരന്മാരെയും ഉപഹാരം നല്‍കി ആദരിച്ചു. വയോജനങ്ങളിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, മാനസികാരോഗ്യം, പോഷകാഹാരം, വ്യായാമം, ദന്ത പരിപാലനം തുടങ്ങിയ വിഷയങ്ങളില്‍ നടത്തിയ പാനല്‍ ചര്‍ച്ചയില്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്, ഷാക്കിറ സുമയ്യ, കെ.സി ഷൈജല്‍, അബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാരീരിക അവശത അനുഭവിക്കുന്ന ജില്ലയിലെ ഒരു കൂട്ടം കലാകാരന്മാരുടെ കലാവിരുന്നും മെഡിക്കല്‍ ക്യാമ്പും നടത്തി. ഡി.പി.എം ഡോ. ബി അഭിലാഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ കെ ഇബ്രാഹിം, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ബി.ടി ജാഫര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍, ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *