May 8, 2024
Img 20191004 Wa0227.jpg
കൽപ്പറ്റ: രാജ്യത്തെ സാമ്പത്തിക തകർച്ചക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനം പറയണമെന്ന്  രാഹുൽ ഗാന്ധി എം.പി. 
രാജ്യത്തെ 15 കോർപറേറ്റുകൾക്ക് വേണ്ടി 1,25,000 കോടി കളാണ് നരേന്ദ്ര മോദി തുലച്ചത്.അതേസമയം കേരളത്തിലെ തൊഴിലുറപ്പ് പദ്ധതി ആവശ്യമായ പണം കിട്ടാതെ അവതാളത്തിലായിരിക്കുകയാണന്ന് രാഹുൽ ഗാന്ധി.വയനാട് കളക്ടറേറ്റിൽ നടന്ന ദാരിദ്ര്യ ലഘൂകരണ  യോഗത്തിന് ശേഷമാണ് അദ്ധേഹം ഇക്കാര്യം പറഞ്ഞത്.
ബത്തേരിയിലെ സമരപന്തൽ സന്ദർശിച്ച ശേഷമാണ് രാഹുൽ ഗാന്ധി എം പി കൽപറ്റയിൽ എത്തിയത്.വയനാട് ജില്ലാ പഞ്ചായത്തിന്റെ ദാരിദ്യ ലഘൂകരണ യൂണിറ്റ് പദ്ധതി അവലോകന യോഗത്തിൽ അദ്ധേഹം പങ്കെടുത്തു.യോഗത്തിൽ വകുപ്പ് തല ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാറിന്റെ പദ്ധതിയുടെ പുരോഗതിയെ കുറിച്ചും ഫണ്ട് നിർവണത്തെ കുറിച്ചും വ്യക്തമാക്കി.എന്നാൽ  തൊഴിലുറപ്പ് പദ്ധതിക്ക് 4 മാസമായി ഫണ്ട് സർക്കാർ നൽകുന്നില്ലന്ന് ഉദ്ധ്യോഗസ്ഥർ അദ്ധേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി.. തുടർന്ന് വിഷയത്തിൽ  ഇടപെടാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകി.രാജ്യത്തെ 15 കോർപറേറ്റുകൾക്ക് വേണ്ടി 1,25,000 കോടി കളാണ് നരേന്ദ്ര മോദി തുലച്ചത് അതേ സമയം കർരളത്തിലെ തൊഴിലുറപ്പ് പദ്ധതി ആവശ്യമായ പണം കിട്ടാക്ത അവതാളത്തിലായിരിക്കുയാണന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രളയത്തെ വിജയകരമായി നേരിട്ട ജില്ലാ ഭരണകൂടത്തെ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. പ്രളയ സഹായ വിതരണത്തെ കുറിച്ചും അദ്ധേഹം കളക്ടറോഡ് അന്വേശിച്ചു. ക്ഷീരവികസനവും നെൽകൃഷിയും കേന്ദ്ര പദ്ധതിയിൽ കൊണ്ട് വരാൻ ശ്രമിക്കുമെന്ന് അദ്ധേഹം പറഞ്ഞു.കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തി കുടുതൽ ഫണ്ടിനുള്ള ശ്രമം നടത്തുമെന്നും അദ്ധേഹം കൂട്ടിചേർത്തു.എം എൽ എ മാരും , ജില്ലാ കല്ലെക്ടറും, പഞ്ചായത്ത് പ്രസിഡന്റ്‌  വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *