April 28, 2024

ഭവന രഹിതരില്ലാത്ത മാനന്തവാടി: അംഗീകാർ ക്യാമ്പയിന് ആയിരങ്ങളെത്തി.

0
Img 20191003 Wa0376.jpg
മാനന്തവാടി:
മാനന്തവാടി നഗരസഭയിലെ പി എം എ വൈഗുണഭോക്താക്കൾക്കായി സംഘടിപ്പിച്ച അംഗീകാർ ക്യാമ്പയിന് ആയിരങ്ങളെത്തി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മൂന്ന് ഘട്ടങ്ങളായാണ് മാനന്തവാടി  നഗരസഭ യിൽ പി എം ഏ വൈ ഭവനപദ്ധതി നടപ്പിലാക്കുന്നത്.
2022 ഓടെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹകരണത്തോടെയാണ് മാനന്തവാടി നഗരസഭ "പി എം എ വൈ ( അർബൻ) – ലൈഫ് " പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതി പ്രകാരം നഗരസഭകളിൽ സർവ്വേകൾ നടത്തുകയും ഇതിലൂടെ അർഹരെ കണ്ടെത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി  സംസ്ഥാന- കേന്ദ്ര സർക്കാറുകളുടെ അനുമതിക്കായി അയക്കുകയും അനുമതി ലഭിച്ചതിനു ശേഷം ഗുണഭോക്താക്കളെ കൊണ്ട് എഗ്രിമെന്റ് വെപ്പിച്ച് പദ്ധതിയുടെ ഇoപ്ലിമെന്റേഷൻ   നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്.
പദ്ധതി പ്രകാരം ഒരു ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് ലഭിക്കുo
ഇതിൽ ഒന്നര ലക്ഷം രൂപ കേന്ദ്ര സർക്കാർ വിഹിതവും അര ലക്ഷം സംസ്ഥാന സർക്കാർ വിഹിതവുമാണ്.ശേഷിക്കുന്ന രണ്ട് ലക്ഷം രൂപ നഗരസഭ വിഹിതവുമാണ്.
സംസ്ഥാന കുടുംബശ്രീ മിഷന്റെ കീഴിൽ അർബൻ ഹൗസിംഗ് മിഷനാണ് കേരളത്തിൽ പദ്ധതി നടപ്പിലാക്കുന്നത്‌.
മാനന്തവാടി നഗരസഭയിൽ 1501 ഗുണ ഭോക്താക്കളാണ് പദ്ധതിയിലുള്ളത്
ഇതിൽ മുഴവൻ ഗുണഭോക്താക്കൾക്ക് ആദ്യ ഗഡുവും 1013 പേർക്ക് രണ്ടാം ഗഡുവും 547 പേർക്ക് മുന്നാം ഗഡുവും നൽകിയിരിക്കുന്നു.
ഭവന നിർമ്മാണം പൂർത്തീകരിച്ച 240 ഗുണഭോക്താക്കളിൽ 204 പേർക്ക് നാലാം ഗഡു നൽകി.
60 കോടി 4 ലക്ഷം രൂപ ചിലവ് വരുന്ന പദ്ധതിയിൽ 30 കോടി 2 ലക്ഷം രൂപയും നഗരസഭ വിഹിതമാണ്.
ഇതിന്റെ ഭാഗമായി 2019-20 സാമ്പത്തിക വർഷം വരെ മൂന്ന് കോടി 33 ലക്ഷം രൂപ നഗരസഭ വകയിരുത്തി
ശേഷിക്കുന്നതിൽ    23.45 കോടി രൂപ ഹഡ്കോയിൽ നിന്നും ലോണെടുത്തുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
 സുരക്ഷിത ഭവനം ഒരുക്കുന്നതോടൊപ്പം അവരുടെ ജീവിത സാഹചര്യങ്ങളിൽ ഫലപ്രദമായ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ്' അംഗീകാർ " കാമ്പയിൻ നടത്തുന്നത് 
ഒക്ടോബർ 2 മുതൽ ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന കാമ്പയനിലൂടെ  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുബന്ധ  പദ്ധതികളുമായുള്ള സംയോജനം, പെരുമാറ്റ വ്യതിയാനം , ആശയ വിനിമയം , സാമൂഹിക പങ്കാളിത്തം തുടങ്ങിയ ഇടപെടലുകളിലൂടെ  പി എം എ വൈ (അർബൻ) – ലൈഫ് ഗുണഭോക്താക്കളുടെ ജീവിതത്തിൽ സമുലമായ പരിവർത്തനമുണ്ടാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.നഗരസഭയിൽ തെരെഞ്ഞെടുക്കപ്പെട്ട 15 റിസോഴ്സ് പേഴ്സൺസ് നഗരസഭയിലെ മുഴുവൻ ഗുണഭോക്താക്കളുടെയും വീടുകളിൽ നേരിട്ടെത്തി ഇവർക്ക് വേണ്ടുന്ന സഹായം നൽകും
സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്ന പ്രധാനമന്ത്രി ഉജ്വൽ യോജന , ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന ആയുഷ്മാൻ ഭാരത് ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുമായുള്ള സംയോജനം, ആരോഗ്യം, ശുചിത്വം, ഊർജ്ജ സംരക്ഷണം, ജല സംരക്ഷണം, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണം, സാമൂഹ്യ സംഘാടനം തുടങ്ങിയവയാണ് " അംഗീകാർ '' കാമ്പയിനിന്റെ ഘടകങ്ങൾ. ഭവന നിർമ്മാണം പൂർത്തീകരിച്ച മുഴുവൻ  ഗുണഭോക്താക്കൾക്കും അംഗീകാർ പ്രശസ്തിപത്രം നൽകി, നിർമ്മാണം പുർത്തീകരിച്ച ഭവനങ്ങളിൽ മികച്ച ഭവനങ്ങൾക്കായി ഏർപ്പെടുത്തിയ ഹരിത ഭവനം അവാർഡ് വിജയികൾക്ക് നൽകി. 8ാം ഡിവിഷൻ വിൻസെന്റ് ഗിരിയിലെ ആസ്യ പുത്തൻതറയുടെതാണ് മികച്ച ഭവനം. ക്യാമ്പയിനോടനുബന്ധിച്ച് വിവിധ മൽസരങ്ങളും നടത്തി.
വിജയികൾ
ക്വിസ്:- അലോണ, അർച്ചന (സെന്റ് കാതറൈൻസ് പയ്യമ്പള്ളി), സാൻ ജോർജ് ( ജി കെ എം)
വാട്ടർ കളർ :- ബിബിൻ ബാബു (സെന്റ് കാതറൈൻസ് )
അർജുൻ രാജു ( ജി വിഎച്ച്എസ്എസ്)
  കാമ്പയിൻ മാനന്തവാടി എം എൽ എ ഓആർ കേളു ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ വി ആർ പ്രവീജ് അധ്യക്ഷനായി. സബ്ബ് കളക്ടർ എൻഎസ് കെ ഉമേഷ് അവാർഡുകൾ വിതരണം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സാജിത, ശാരദ സജീവൻ, ലില്ലി കുര്യൻ, കടവത്ത് മുഹമ്മദ്, പി വി ജോർജ്, ജിഷ ബാബു ,എം ഷമീർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *