March 19, 2024

ബത്തേരി സമരത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി: മാഫിയ സംഘം അരാചക സമരത്തെ എണ്ണയൊഴിച്ച് ആളിക്കത്തിച്ചുവെന്ന് ഭാരവാഹികൾ

0
Img 20191014 Wa0157.jpg
കൽപ്പറ്റ:
ബത്തേരിയിലെ സമരം എന്തു നേടി എന്ന് 
ജനങ്ങളോട് വിശദീകരിക്കണമെന്ന്  പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബന്ദിപ്പുർ ദേശീയോദ്യാനത്തിലൂടെ കടന്നുപോകുന്ന കോഴിക്കോട് – കൊല്ലൽ റോഡിൽ കഴിഞ്ഞ
10 വർഷമായി നിലനിൽക്കുന്ന രാത്രിയാത്രാനിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബത്തേരി
യിൽ നടന്ന സമരം ആരിൽ നിന്നും എന്നുറപ്പുനോടിയാണ് പിൻവലിച്ചതെന്ന് വ്യക്തമാക്കണമെന്ന് വയനാട്
പ്രകൃതിസംരക്ഷണസമിതി ആവശ്യപ്പെടുന്നു.
– സുൽത്താൻബത്തേരിയിലെ ഒരുസംഘം കച്ചവടക്കാർ, ഇഞ്ചിമാഫിയ, സ്വർണ്ണം
– ഹവാല കള്ളക്ക്
ടത്തുകാർ, റിസോർട്ട് ക്വാറി മാഫിയകൾ, മതസംഘടനകൾ തുടങ്ങിയവർ ആളും അർത്ഥവും നൽകി തെറ്റി
ദ്ധാരണകളും വിദ്വേഷവും കുപ്രചരണവും അഴിച്ചുവിട്ടാണ് അരാചകസമരത്തിന് എണ്ണയൊഴിച്ച് ആളിക്ക
ത്തിച്ചത്.
– 2012- ൽ ബത്തേരിയിൽ കടുവപ്രശ്നത്തിൽ പരിസ്ഥിതി പ്രവർത്തകർക്കെതിരെ വിവിധ മാഫിയ
കൾ നടത്തിയത് പോലുള്ള ഉറഞ്ഞാട്ടത്തിനാണ് ബത്തേരി സാക്ഷ്യം വഹിച്ചത്. മതമേധാവികൾ പള്ളികളി
ലേക്കും പാർട്ടികൾ താഴെത്തട്ടിലേക്കും കർശന നിർദ്ദേശം നൽകി അനുയായികളെ തെരുവിലിറക്കി, മാനേ
ജ്മെന്റുകൾ പ്ലേ സ്കൂൾ കുട്ടികളെ വരെ ആട്ടിത്തെളിയിച്ചു. പഞ്ചായത്തുകൾ അംഗനവാടികളെയും
അയൽക്കൂട്ടങ്ങളെയും നിർബന്ധിച്ചു. മണ്ണുമാറ്റി യന്ത്രങ്ങളുടെ പ്രകടനം വയനാടിന് പുറത്ത് പുച്ഛത്തോടെ
യാണ് മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്.
– റോഡ് പകൽ കൂടി അടക്കാൻ തീരുമാനിച്ചുകഴിഞ്ഞുവെന്നും വയനാട് ഒറ്റപ്പെടാൻ പോകുന്നു
വെന്നും വയനാട്ടുകാർ പലായനം ചെയ്യേണ്ടിവരുമെന്നുമൊക്കെയുള്ള പച്ചക്കള്ളം വ്യാപകമായി സമരക്കാർ
പ്രചരിപ്പിക്കുകയുണ്ടായി. നിലവിലുള്ള രാത്രിയാത്ര നിരോധനം തുടരുമെന്നാണ് സുപ്രീംകോടതി വ്യക്തമാ
ക്കിയത്, പകൽസമയത്ത് റോഡ്, ഒരു കാരണവശാലും അടച്ചിടില്ലെന്ന് കർണ്ണാടകസർക്കാറും അതിന്ന് അരു
നിൽക്കില്ലെന്ന് പരിസ്ഥിതി സംഘടനകളും വിശദീകരിച്ചെങ്കിലും സംഘടിത കുപ്രചരണത്തിൽ അവയൊക്കെ
മുങ്ങിപ്പോവുകയാണുണ്ടായത്.
– ജനക്കൂട്ടത്തെ ഉന്മാദികളാക്കി ഇളക്കിവിട്ടത് ഇന്നത്തെ അവസ്ഥക്ക് കാരണക്കാരായ രാഷ്ട്രീയക
ക്ഷികൾ തന്നെയാണ്. പത്തുവർഷം മുമ്പ് രാതിഗതാഗതം നിരോധിച്ചപ്പോഴും ഇപ്പോഴും കേരളം ഭരിക്കുന്ന
സി. പി. എം. ജിന് ഉത്തരവാദിത്തത്തിൽനിന്നും കൈ കഴുകാൻ സാദ്ധ്യമല്ല. ഇപ്പോഴത്തെ ഭരണകാലത്ത്
സുപ്രീംകോടതിയുടെ നിർദ്ദേശാനുസരണം ബാംഗളുരുവിൽ കൂടിയ വിവിധ യോഗങ്ങളിൽ കേരളസർക്കാ
രിന്റെ പ്രതിനിധികൾ ഉന്നയിച്ച ആവശ്യം രാതിനിരോധം പിൻവലിക്കാനല്ല, ബദൽ പാത ശക്തിപ്പെടുത്താനാ
യിരുന്നു എന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? കണ്ണൂർ വിമാനത്താവളത്തിൽനിന്നും മാനന്തവാടിക്ക് നിർമ്മി
ക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള റാഡുമായി മൈസൂർ
– കുട്ട- മാനന്തവാടി റോഡ് നാഷണൽ
ഹൈവേയാക്കി ഉയർത്തിയശേഷം ബന്ധിപ്പിക്കാനാണിതെന്ന് വ്യക്തമാണ്. കർണ്ണാടക ഹൈക്കോടതിയിലെ
കേസിൽ കക്ഷിചേർന്ന എം കെ. രാഘവൻ, എം ഐ. ഷാനവാസ് എന്നീ എം പി മാരുടെ വക്കീൽമാരും
ഇതെ ആവശ്യമാണുന്നയിച്ചത്.
– കേന്ദ്രവും കേരളവും കർണ്ണാടകയും ഒന്നിച്ച് കോൺഗ്രസ്റ്റ് ഭരിച്ചിരുന്ന ദീർഘമായ കാലമുണ്ടായിരു
ന്നു എട്ടുകേന്ദ്രമന്ത്രിമാർക്ക് പുറമെ കർണ്ണാടകയുടെ ചാർജജ് വഹിച്ചിരുന്നത് കെ.സി. വേണുഗോപാലായിരു
ന്നു രാഹുൽഗാന്ധി അന്നും കോൺഗ്രസ്സിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. അന്നൊന്നും ഒരു
ചെറുവിരൽ അനക്കാത്തവർ സമരത്തിന്റെ മുൻപന്തിയിൽ തന്നെ നിൽക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാ
– ബി.ജെ.പി. യാണ് ബത്തേരി സമരത്തിന്റെ ഏറ്റവും അപഹാസ്യമായ മുഖം സുപ്രീംകോടതി കേന്ദ്രവ
നംപരിസ്ഥിതി മന്ത്രാലയത്തോടാണ് അഫിഡവിറ്റ് നൽകാൻ ആവശ്യപ്പെട്ടത്, കർണ്ണാടക വനംവകുപ്പിനോടല്ല.
വയനാടിന്റെ ന്യായമായ ആവശ്യം കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്താൻ കഴിയാത്തവർ സമരത്തിന് നേത്യത്വം
നൽകുന്നത് സാമാന്യജനത്തോടുള്ള വെല്ലുവിളിയാണ്.
– ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും
സി.പി.എം. നേതാവ് ജയരാജനും മന്ത്രിമാരും ബത്തേരിയിലെ ഹിസ്റ്റീരിയ ബാധിച്ച ജനക്കൂട്ടത്തിന്റെ വികാര
ത്തിൽ എണ്ണ കോരിയൊഴിച്ച് ചുരമിറങ്ങിയതല്ലാതെ ഫലപ്രദമായ ഒന്നും ചെയ്തിട്ടില്ലെന്ന് വയനാട്ടുകാർ തിരി
ച്ചറിയുക തന്നെ ചെയ്യും.
– മൂന്നര വയസ്സുള്ള പ്ലേസ്കൂൾ കുട്ടികളെ സമരമുഖത്തിറക്കിയത് സമാനതകളില്ലാത്ത ക്രൂരതയാണ്
ഗേറ്റാ തുംബ്ബർഗ്ഗയുടെ ആഹ്വാനപ്രകാരം നൂറോളം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ലോകമെങ്ങും പരിസ്ഥിതിക്കുവേണ്ടി തെരുവിൽ മാർച്ചുനടത്തുന്ന ദിവസങ്ങളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളെ
വനത്തിനും വന്യജീവികൾക്കും പരിസ്ഥിതിക്കുമെതിരെ തിരിച്ചുവിട്ടവർ ഇന്നല്ലെങ്കിൽ നാളെ ഖേദിക്കേണ്ടിവ
രുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.
– പരിസ്ഥിതിപ്രവർത്തകരെ തേജോഹത്യചെയ്തും അവരുടെ കോലം കത്തിച്ചും കൊലവിളി നടത്തിയും
ആഘോഷിച്ച അരാജകസമരത്തിന്റെ അനിവാര്യമായ അന്ത്യമാണ് ബത്തേരിയിലുണ്ടായത്. ആവശ്യപ്പെട്ടതൊന്നും
നേടിയെടുക്കാനാവാതെയാണ് അത് അവസാനിച്ചത്.
– രാത്രിയാത്രാനിരോധനം തുടരുന്നതിനായി യത്നിക്കുന്നതിനൊപ്പം പകൽസമയം കൂടി നിരോധനം ബാധ്
കമാക്കി ബന്ദിപ്പൂർ പാത പൂർണ്ണമായും അടച്ചിടുന്നതിനെ കേസിൽ ഉൾപ്പെട്ട സംഘടനയെന്ന നിലയിൽ വയ
നാട് പ്രകൃതിസംരക്ഷണസമിതി ശക്തമായി എതിർക്കുകയും ചെറുക്കുകയും ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡണ്ട് എൻ.ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയൽ, ഖജാൻജി എം .ഗംഗാധരൻ, സണ്ണി പടിഞ്ഞാറത്തറ, അബു പൂക്കോട് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *