May 7, 2024

മാര്‍ക്കറ്റില്‍ വില്‍പ്പനക്ക് വെച്ച പഴകിയ മാംസം പിടികൂടി നശിപ്പിച്ചു:സംഭവം മൂടി വെക്കാന്‍ ശ്രമിച്ചതായി പരാതി

0
Img 20191024 Wa0322.jpg
.
മാനന്തവാടി;വില്‍പ്പന യോഗ്യമല്ലാത്ത മത്സ്യ മാംസങ്ങള്‍ വില്‍പ്പന നടത്തുന്നുവെന്ന പരാതി നിലവിലുള്ള ടൗണിലെ കടകളില്‍ നിന്നും ഇത്തരത്തിലുള്ള മാംസം പിടികൂടിയത് മൂടിവെക്കാന്‍ നീക്കം.ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് മുന്‍സിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗം ജീവനക്കാരാണ് എരുമത്തെരുവിലുള്ള മാംസവില്‍പ്പന കടകളില്‍ പരിശോധന നടത്തിയത്.മാരുതി തിയ്യറ്ററിന് സമീപം കച്ചവടെ ചെയ്യുന്ന സെഫീര്‍ ,മൊയ്തൂട്ടി എന്നിവരുടെയും മാര്‍ക്കറ്റിനുള്ളലില്‍ പ്രവര്‍ത്തിച്ചു വരുന്ന ജാഫറിന്റെയും കടകളില്‍ നിന്നാണ് അരക്വിന്റളോളം വില്‍പ്പന യോഗ്യമല്ലാത്ത പഴകിയ ഇറച്ചി പിടികൂടിയത്.ഇത് പിന്നീട് ചൂട്ടക്കടവിലുള്ള സ്ഥലത്ത് കുഴിച്ചു മൂടുകയായിരുന്നു.എന്നാല്‍ സാധാരണയായി ആരോഗ്യ വിഭാഗം നടത്തുന്ന പരിശോധനകളും പഴകിയവ പിടിച്ചെടുത്തതും മാധ്യമങ്ങള്‍ക്ക് നല്‍കി വരാറുള്ള മുന്‍സിപ്പാലിറ്റി ഇത് സംബന്ധിച്ച് യാതൊരു വിവരവും പുറത്ത് വിട്ടിരുന്നില്ല.നിരവധി പരാതികളുയര്‍ന്നശേഷം ഇന്നലെ ഉച്ചയോടെ മാത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പ് മുന്‍സിപ്പാലിറ്റി പുറത്തിറക്കിയത്.ഒരാഴ്ച മുമ്പ് ഇതേ മാര്‍ക്കറ്റില്‍ പുഴുവരിക്കുന്ന മത്സ്യം വില്‍പ്പനക്ക് വെച്ചതായി സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.ഇതിനെതിരെയും ആരോഗ്യവിഭാഗം നടപടികളൊന്നുമെടുത്തിട്ടില്ല.ടൗണിലെ മുഴുവന്‍ ഹോട്ടലുകളിലും പരിശോധനകള്‍ നടത്താറില്ലെന്നും അനാവശ്യമായി ചിലരെ പീഢിപ്പിക്കുന്നതായും ഹെല്‍ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.നേരത്തെ മാനന്തവാടിയിലെ വ്യാപാരികള്‍ ചില ഉദ്യോഗസ്ഥര്‍ അനാവശ്യമായി കച്ചവടക്കാരെ പീഢിപ്പിക്കുന്നതായി പരാതിയുമായി പരസ്യമായി രംഗത്ത് വന്നിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *