April 28, 2024

തൊവരിമല ഭൂസമരം: 28 മുതൽ ത്രിദിന രാപ്പകൽ മഹാധർണ്ണ കൽപ്പറ്റയിൽ

0
Img 20191026 Wa0242.jpg
കൽപ്പറ്റ: 
തൊവരിമല ഭൂസമരത്തിന്റെ ഭാമായി 
28 മുതൽ 5 വരെ   രാപ്പകൽ മഹാധർണ്ണ കൽപ്പറ്റയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 
സമരസമിതിയുടെ നേത്യത്വത്തിൽ ഏപ്രിൽ 21ന് തൊവരിമലയിലെ സർക്കാർ ഭൂമിയിൽ കുടിൽ
ടിയ നൂറ് കണക്കിന് ഭൂരഹിത ആദിവാസി കുടുംബങ്ങളെ ഏപ്രിൽ 24ന് സർക്കാർ ബലം പ്രയോഗിച്ച്
കുടിയൊഴിപ്പിച്ചതിനെ തുടർന്ന് കല്പറ്റയിലെ സിവിൽ സ്റ്റേഷനു മുന്നിൽ ദലിതരും ആദിവാസികളും
ഉൾപ്പെടെയുള്ള ഭൂരഹിത കുടുംബങ്ങൾ ആരംഭിച്ച സമരം ആറു മാസം പിന്നിടുമ്പോഴും ഭൂരഹിതർക്ക്
കൃഷി ഭൂമിയും വാസയോഗ്യമായ വീടും നൽകി സമരം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
രൂക്ഷമായി കൊണ്ടിരിക്കുന്ന ഭൂരാഹിത്യത്താൽ ആറ്റുപുറം പോക്കുകളിലും കോളനികളിലും ദുരിതജീവിതം
നയിക്കുന്ന വയനാട്ടിലെ ഭൂരഹിത ജനവിഭാഗങ്ങളെ സമീപകാലത്തായി അടിക്കടി ഉണ്ടാകുന്ന പ്രളയവും
മറ്റ് പ്രകൃതിദുരന്തങ്ങളും ഒന്നു കൂടി കഷ്ടപ്പാടിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്നാൽ ലക്ഷക്കണക്കിന്
ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം എല്ലാ വിധ നിയമങ്ങളെയും ലംഘിച്ചുകൊണ്ട് കയ്യടക്കിയിട്ടുള്ള
ഹാരിസൺ അടക്കമുള്ള കുത്തകകൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ, കിടപ്പാട്ടത്തിനും കൃഷിഭൂമിക്കും
വേണ്ടി ഭൂരഹിത വിഭാഗങ്ങൾ നടത്തുന്ന ഈ സമരത്തോട് കൈക്കൊള്ളുന്ന സമീപനം അങ്ങേയറ്റം
നിഷേധാത്മകവും ജനാധിപത്യവിരുദ്ധവുമാണ്.
. ഈ സാഹചര്യത്തിൽ സമരത്തിന്റെ പുതിയ ഘട്ടത്തിലേക്കുള്ള ചുവടുവെപ്പാണ് ഒക്ടോ: 28, 29, 30 തിയതികളിലായി നൂറ് കണക്കിന് ഭൂരഹിത കുടുംബങ്ങൾ  നടത്തുന്ന രാപകൽ മഹാ ധർണ്ണയെന്ന് ഭാരവാഹികൾ പറഞ്ഞു.
ഒക്ടോ.28 ന് വൈകിട്ട് 3 മണിക്ക് ഗുളിക്കടവു സമര പോരാളി തോതി മൂപ്പൻ മഹാ ധർണ്ണ ഉദ്ഘാടനം
ചെയ്യും. കേരളത്തിനകത്തും പുറത്തു നിന്നും എത്തുന്ന ഭൂസമര പ്രസ്ഥാനങ്ങളുടെ നേതാക്കളും പ്രമുഖ
വ്യക്തിത്വങ്ങളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
നിയമജ്ഞർ, മാധ്യമ പ്രവർത്തകർ, നിയമസഭാ സാമാജികർ ട്രേഡ് യൂണിയൻ – കർഷക സംഘടനാ
(നേതാക്കൾ, ഭൂസമര നേതാക്കൾ തുടങ്ങിയവർ പങ്കാളിയാക്കി കൊണ്ട്, വിദേശതോട്ടം കമ്പനികൾ
കയടക്കിയിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാൻ നിയമം നിർമ്മിക്കേണ്ട വിഷയം ചർച്ച ചെയ്യുന്ന സെമിനാർ
ഒക്ടോ: 29 ന് രാവിലെ 11 മണി മുതൽ സിവിൽ സ്റ്റേഷനു സമീപമുള്ള എം.ജി.ടി ഹാളിൽ നടക്കും.
– കരളം, തമിഴ്നാട്, കർണ്ണാടക എന്നിവടങ്ങളിലെ ഭൂസമര സംഘടനകളുടെ ഐക്യദാർഢ്യം
കവികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും കൂട്ടായ്മ, ആദിവാസി കലാ ആവിഷ്കാരങ്ങൾ
ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും മഹാ ധർണ്ണയുടെ ഭാഗമായി നടക്കും.പി.വെളിയൻ, കെ.വി.പ്രകാശൻ, പി.ടി.പ്രേമാനന്ദ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. 
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *