May 5, 2024

മാനന്തവാടി ഉപജില്ലാ കലാമേളയിൽ കുട്ടികൾക്ക് കൗതുകമായി “അഡൽ ടിങ്കറിങ് ലാബ്”.

0
Img 20191102 Wa0159.jpg
ദ്വാരക:കേന്ദ്ര സർക്കാരിന്റെ നീതി ആയോഗിന്റെ  കീഴിൽ കുട്ടികളിലെ  ശാസ്ത്ര പ്രിതിഭക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ അഡൽ ടിങ്കറിങ് ലാബ് ഉപജില്ലാ കലാമേളക്കായി ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെത്തിയവർക്ക് കൗതുകമായി.വയനാട് ജില്ലയിലെ മൂന്നാമത്തെ ലാബാണ് ദ്വാരകയിലേത്. സ്കൂളിന്റെ പ്രത്യേക അപേക്ഷപ്രകാരമാണ് ലാബ് അനുവദിച്ചു കിട്ടുക. .20 ലക്ഷം രൂപയാണ്  ലാബിനായി ഫണ്ട്  ഒരുക്കിയിട്ടുള്ളത്. ആദ്യഘട്ടം 10 ലക്ഷം രൂപയും,ഓരോ വർഷവും 2 രണ്ട് ലക്ഷം രൂപ വീതം 5 വർഷത്തേക്കാണ് ലാബ് സജ്ജമാക്കാനുള്ള ഫണ്ട് ലഭിക്കുക.കഴിഞ്ഞ വർഷം മുൻ സബ് കളക്ടർ എൻ.എസ്.കെ ഉമേഷാണ് ദ്വാരകയിലെ ലാബ് ഉദ്‌ഘാടനം ചെയ്‍തത്.  റോബോട്ടിക്,ഡ്രോൺ ടെക്‌നോളജി,3ഡി പ്രിന്റിംഗ്,ആർഡിനോ  എന്നിവയാണ് നിലവിൽ  ലാബിൽ സജ്ജീകരിച്ചിട്ടുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *