May 4, 2024

തൊണ്ടാർ ജലസേചന പദ്ധതി : വിശദീകരണ യോഗം നടത്തി.

0
 
എടവക ഗ്രാമ പഞ്ചായത്ത് പരിധിയിലെ അയില മൂലയിൽ,മൂളി തോടിന് കുറുകെ നിർമ്മിക്കാൻ വിഭാവനം ചെയ്ത തൊണ്ടാർ ജലസേചന പദ്ധതിയെ കുറിച്ച് ഉള്ള വിശദീകരണം എടവക ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ജലവിഭവ വകുപ്പ് അധികൃതർ നൽകി. ഇന്ന് എടവക ഗ്രാമ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണ സമിതി യോഗത്തിന് മുന്നോടിയായാണ് പദ്ധതി രൂപരേഖ വിശദീകരണം നടത്തിയത്.2019 നവംബർ മാസത്തിൽ ഒ.ആർ. കേളു എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന വെള്ളമുണ്ട, തൊണ്ടർനാട്, എടവക ഗ്രാമ പഞ്ചായത്ത് മെമ്പർമാരുടെ യോഗ തീരുമാനപ്രകാരമാണ്  വിശദീകരണ യോഗം ചേർന്നത്.
ജനങ്ങളുടെ ആശങ്ക അകറ്റി, അവരെ വിശ്വാസത്തിൽ എടുത്തു കൊണ്ടു മാത്രമേ പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാവൂ എന്ന് അംഗങ്ങൾ എല്ലാവരും ഏകസ്വരത്തിൽ അഭിപ്രായപ്പെട്ടു.
 ഇതനുസരിച്ച്, പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി അടുത്തു തന്നെ പദ്ധതി പ്രദേശത്തെ ജനങ്ങളുടെ ഒരു ഗ്രാമസഭ വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു.
 മെമ്പർമാരായ ബിനു കുന്നത്ത്, ജയപ്രകാശ്, മനു കുഴിവേലിൽ, നജ്മുദ്ധീൻ മുടമ്പത്ത് കാവേരി ഡിവിഷൻ എക്സിക്യുട്ടിവ് എഞ്ചിനീയർ കെ.വി.ഉണ്ണികൃഷ്ണൻ  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എം.പി.അബ്ദുൾ മുനീർ, അസിസ്റ്റൻറ് എഞ്ചിനീയർമാരായ മുജീബ് റഹ്മാൻ, ഇ.വി.രാജു തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *