May 7, 2024

മാധ്യമങ്ങള്‍ക്ക് വിലക്ക്; കല്‍പ്പറ്റയില്‍ പ്രതിഷേധപ്രകടനം നടത്തി

0
Img 20200307 Wa0285.jpg

കല്‍പ്പറ്റ: ഡല്‍ഹിയിലെ വംശഹത്യ തുറന്ന് കാട്ടിയ മലയാളം മാധ്യമങ്ങളായ ഏഷ്യാനെറ്റ്, മീഡിയവണ്‍ എന്നിവക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യത്തിന്റെ നാലംതൂണായ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിലക്ക് അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതാണെന്നും ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയില്‍ പ്രകടനം നടത്തിയത്. സത്യം ഇനിയുമുറക്കെ വിളിച്ച് പറയുമെന്നും തങ്ങളുടെ ജോലിക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വിലപ്പോവില്ലെന്നും പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധ പ്രകടനം കല്‍പ്പറ്റ നഗരത്തില്‍ നടന്നത്. പ്രതിഷേധ പ്രകടനത്തിന് വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ അനീഷ് എ.പി, വൈസ് പ്രസിഡന്റ് പി ജയേഷ്, കെ ഷാജി, വി ആശ, വി.ആര്‍ രാകേഷ്, ഷിന്റോ ജോസഫ്, വികാസ് കാളിയത്ത്, ഷമീര്‍ മച്ചിങ്ങല്‍, വൈശാഖ് ആര്യന്‍, കൃഷ്ണകുമാര്‍, സൈനുദ്ധീന്‍ വൈത്തിരി, ജോമോന്‍ ജോസഫ്, സൈതലവി ഓടത്തോട്, ഇല്ല്യാസ് പള്ളിയാല്‍, ഷഫീഖ് മുണ്ടക്കൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *