May 8, 2024

പ്രളയത്തെ അതിജീവിക്കാൻ ഉള്ള മുൻകരുതലുകൾക്ക് പ്രാധാന്യം നൽകി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്

0
Img 20200307 Wa0287.jpg
മാനന്തവാടി :. പ്രളയത്തിൽ തകർന്ന കാർഷികമേഖലയെ ഉയർത്തി കൊണ്ട് വരുന്നതിനും  പ്രളയം വന്നാൽ അതിജീവിക്കാനുള്ള മുൻകരുതലുകൾക്ക് മുൻഗണന നൽകി കൊണ്ടും വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 2020.21 വർഷത്തെബജറ്റ് അവതരിപ്പിച്ചു.
മുപ്പത്തി ആറ് കോടി അൻപത്തി അഞ്ച് ലക്ഷത്തി അമ്പത്തിഎട്ടാ യിരത്തി എഴുന്നൂറ്റി എൺപത്തി എട്ട് രൂപ വരവും മുപ്പത്തി ആറ് കോടിപതിനഞ്ച് ലക്ഷത്തി ഇരുപത്തി ഏഴായിരം രൂപ ചിലവും 40, 31,788 രൂപ നീക്കിയിരിപ്പു മുള്ള ബജറ്റ് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആൻഡ്രൂസ് ജോസഫ് അവതരിപ്പിച്ചു.
പ്രളയത്തിൽതകർന്ന കാർഷികമേഖലയെ തിരിച്ച് കൊണ്ടുവരുന്നതിന്നായി നെൽകൃഷി വികസനത്തിന് 50 ലക്ഷം രൂപയും,
ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായ ക്ഷീരമേഖലയെ ഉയർത്തി കൊണ്ട് വരാനും ക്ഷീരകർഷകർക്ക് ഉൽപ്പാദക ബോണസ് നൽകാനുമായി 60 ലക്ഷം രൂപ യും ,മൃഗസംരക്ഷണത്തിന് 50 ലക്ഷം രൂപയും ബജറ്റിൽ നീക്കിവെച്ചിറ്റുണ്ട്.
ഭവന നിർമ്മാണത്തിന് ഒരു കോടി രൂപയും, ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടി വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണ പദ്ധതിക്ക് രണ്ട് കോടി രൂപബജറ്റിൽ നീക്കിവെച്ചിറ്റുണ്ട്.
പട്ടികവർഗ്ഗ വിഭാഗത്തിന്റെ ക്ഷേമ പ്രവർത്തികൾക്കായി 1.40കോടിയും, പട്ടികജാതി വിഭാഗത്തിന്റെ വിഭാഗത്തിന്റെ ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ 1.70 കോടിയും ബജറ്റിൽ നീക്കിവെച്ചിറ്റുണ്ട്.
ഗ്രാമപഞ്ചായത്തിന്റെ ശുചിത്വം മാലിന്യ സംസ്ക്കരണം പദ്ധതി നടപ്പിലാക്കാൻ 25 ലക്ഷവും, വളരുന്ന തലമുറക്ക് പോഷകാഹാരം ലഭ്യമാക്കുന്നതിന് വേണ്ടി അംഗണവാടി പോഷകാഹാരം പദ്ധതിക്ക് ഒരു കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്.
പ്രളയത്തിൽ തകർന്ന തടക്കമുള്ള റോഡുകളും, പാലങ്ങളും നിർമ്മിക്കാൻ ഏഴ് കോടി രൂപയും, മണ്ണ് ജലസംരക്ഷണം എന്നിവക്കായി ഒന്നരക്കോടി രൂപയും പുതിയ ഓഫീസ് കെട്ടിടത്തിന് ഒന്നരക്കോടി രൂപയും ബജറ്റിൽ വകയിരുത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *