May 4, 2024

പുഴ സംരക്ഷണം : തദ്ദേശ സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കണം

0


     പുഴ സംരക്ഷണത്തിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ അതത് പ്രദേശങ്ങളിലൂടെ കടന്ന പോകുന്ന പുഴകളുടെ നിലവിലുള്ള അവസ്ഥകള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കണം. കളക്‌ട്രേറ്റില്‍ ചേര്‍ന്ന മണ്ണ്,പുഴ സംരക്ഷണ യോഗത്തിലാണ് തീരുമാനം. പ്രളയത്തിനു ശേഷം പുഴകളുടെ ഒഴുക്കിനു തടസ്സമായി അടിഞ്ഞു കൂടിയ മണ്ണും മരങ്ങളും നീക്കുന്നതിന്റെ മുന്നോടിയായിട്ടാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. മാര്‍ച്ച് 20 നു മുന്‍പ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് കൈമാറണം. പ്രളയത്തിനു ശേഷം വന്‍തോതില്‍ മണ്ണും, മരങ്ങള്‍ തുടങ്ങിയവയും പുഴകളിലേയ്ക്ക് ഒഴുകിയെത്തി ഒഴുക്ക് തടസ്സപ്പെട്ടിരുന്നു. പലയിടങ്ങളിലും പുഴകളുടെ ഗതിമാറ്റത്തിനും ഇത് കാരണമായി. മഴക്കാലത്തിനു മുന്‍പ് പുഴയെ വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു ദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഡിംപിള്‍ മാഗി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *