May 8, 2024

കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ·

0
 അനുവദിക്കപ്പെട്ടിട്ടുള്ള മുറിയില്‍ തന്നെ കഴിയേണ്ടതാണ്.  ഒരു കാരണവശാലും പുറത്തിറങ്ങുവാന്‍ പാടില്ല.  ജനാലകള്‍ തുറന്ന് വായു സഞ്ചാരം ഉറപ്പുവരുത്തണം.
· മുറിയിലുള്ള ശുചിമുറി, ബെഡ് ഷീറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ സ്വയം വൃത്തിയാക്കണം.
· ഭക്ഷണത്തിന് മുമ്പും, പിമ്പും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും കൈ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റില്‍ കുറയാതെ കഴുകേണ്ടതാണ്.
· മറ്റാളുകളുമായി ഒരു കാരാണവശാലും ഇടപഴകുവാന്‍ പാടുള്ളതല്ല.
· ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും മുറിയിലേക്ക് എത്തിച്ചു നല്‍കും.  പ്ലേറ്റ്, ഗ്ലാസ് എന്നിവ സ്വന്തം കഴുകി വൃത്തിയാക്കി സൂക്ഷിക്കണം.
· എന്തെങ്കിലും ആവശ്യങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകുമ്പോള്‍ സെന്ററിന്റെ ചുമതലക്കാരനെ ഫോണില്‍ ബന്ധപ്പെടണം.
· താമസിക്കുന്ന മുറിയിലെ സാധന സാമഗ്രികള്‍ക്ക് യാതൊരുവിധ കേടുപാടുകളും വരുത്താന്‍ പാടില്ല.  ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ സാധനങ്ങളുടെ വില പിഴയായി അതത് മുറിയിലെ താമസക്കാരില്‍ നിന്നും ഈടാക്കുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *